ഫോണില്‍ വിളിച്ച് അന്വേഷണ സംഘം വിവരങ്ങള്‍ തേടിയെന്നാണ് വാര്‍ത്ത പരന്നത്. റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപുമായി ബന്ധപ്പെട്ട കാര്യങ്ങളാ...
ഫോണില്‍ വിളിച്ച് അന്വേഷണ സംഘം വിവരങ്ങള്‍ തേടിയെന്നാണ് വാര്‍ത്ത പരന്നത്. റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചതെന്നാണ് അറിയുന്നത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട നടിയും ഗായികയുമായ റിമി ടോമിയെ ചോദ്യം ചെയ്തെന്നും ഇല്ലെന്നും വാര്‍ത്ത പരക്കുന്നു.
റിമിയെ ചോദ്യം ചെയ്തതായി രാവിലെ മുതല്‍ അഭ്യൂഹം പരന്നിരുന്നു. എന്നാല്‍, പിന്നീട് അന്വേഷക സംഘം ഇക്കാര്യം നിഷേധിക്കുകായിരുന്നു.
റിമിയേയും ദിലീപും കാവ്യാ മാധവനുമായും അടുപ്പമുള്ള മറ്റൊരു നടിയേയും ചോദ്യം ചെയ്യുമെന്ന് കുറച്ചു ദിവസമായി അഭ്യൂഹം പരക്കുന്നുണ്ടായിരുന്നു.
ഇതേസമയം, ഫോണില്‍ വിളിച്ച് അന്വേഷണ സംഘം വിവരങ്ങള്‍ തേടിയെന്നാണ് വാര്‍ത്ത പരന്നത്. റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചതെന്നാണ് അറിയുന്നത്.
റിമിക്ക് ദിലീപുമായി സാന്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. ഇതിന്റെ നിജസ്ഥിതിയും ചോദിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ദിലീപുമൊത്ത് റിമി നടത്തിയ സ്റ്റേജ് ഷോകളെക്കുറിച്ചും ചോദ്യമുണ്ടായെന്നായിരുന്നു റിപ്പോര്‍ട്ട്.
Key Words: Rimi Tomy, Actress Molesting Case, Crime, Singer, Dileep, Pulasr Suni
COMMENTS