എഡിന്‍ബറോ : സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ നിര്യാതനായ മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ സി എം ഐ യുടെ മൃതദേഹം വ്യാഴാഴ്ച്ച നാട്ടില...
എഡിന്‍ബറോ : സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ നിര്യാതനായ മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ സി എം ഐ യുടെ മൃതദേഹം വ്യാഴാഴ്ച്ച നാട്ടിലെത്തിക്കുമെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.
കൊച്ചിയില്‍ വ്യാഴാഴ്ച്ച രാവിലെ ഒന്‍പതിന് എമിറേറ്റ്‌സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവരിക. മൃതദേഹം ഫാ. മാര്‍ട്ടിന്റെ ജന്‍മനാടായ പുളിങ്കുന്നില്‍ എത്തിച്ച് പുളിങ്കുന്നിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
അവിടെനിന്ന് ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
വെള്ളിയാഴ്ച്ച രാവിലെ എട്ടിന് ചെത്തിപ്പുഴ ആശ്രമ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പതിനൊന്നിന് ആശ്രമദേവാലയത്തില്‍ സംസ്‌കാരം നടത്തും.

COMMENTS