>>രഹസ്യാന്വേഷണ വിഭാഗവും സൈബര്‍ ക്രൈം വിഭാഗവും ഒരുമിച്ചു നടത്തിയ അന്വേഷണത്തിലാണ് ഏജന്‍സിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത് റോയ് പി ത...
>>രഹസ്യാന്വേഷണ വിഭാഗവും സൈബര്‍ ക്രൈം വിഭാഗവും ഒരുമിച്ചു നടത്തിയ അന്വേഷണത്തിലാണ് ഏജന്‍സിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്
റോയ് പി തോമസ്
കൊച്ചി : നടന് ദിലീപിനെ വെള്ളപൂശാനായി സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തത് കൊച്ചിയിലെ ഒരു പിആര്‍ ഏജന്‍സിയാണെന്നു പൊലീസ് കണ്ടെത്തി.ഇവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു കോടി രൂപുയുടെ ക്വട്ടേഷനാണ് കൊടുത്തതെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് ചില രാഷ്ട്രീയ കക്ഷികള്‍ക്കു വേണ്ടി പ്രചാര വേല സമര്‍ത്ഥമായി ചെയ്തിരുന്ന ഏജന്‍സിയാണിത്. ഇവരെ ഏതു തരത്തിലാണ് കേസില്‍ പെടുത്തേണ്ടതെന്ന് അന്വേഷണ സംഘം നിയമോപദേശം തേടിയെന്നാണ് അറിയുന്നത്.
ദിലീപ് അറസ്റ്റിലായി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ നടനു വേണ്ടി സഹതാപ തരംഗം ഉണ്ടാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണം ആരംഭിച്ചത്.
ഇതോടെയാണ്, ഇതിനു പിന്നില്‍ ആരോ പ്രവര്‍ത്തിക്കുന്നുണ്ടെന്നു സംശയം ബലപ്പെട്ടത്. പക്ഷേ, പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ്, ദിലീപിനെ അനുകൂക്കുന്ന എല്ലാ പോസ്റ്റുകള്‍ക്കും ഏകീകൃത സ്വഭാവമുണ്ടെന്നു വ്യക്തമായത്.
ഇതാണ് ഇതിനു പിന്നില്‍ ഒരു കൈ തന്നെയാണെന്നു സംശയിക്കാന്‍ കാരണമായത്. തുടര്‍ന്നു രഹസ്യാന്വേഷണ വിഭാഗവും സൈബര്‍ ക്രൈം വിഭാഗവും ഒരുമിച്ചു നടത്തിയ അന്വേഷണത്തിലാണ് ഏജന്‍സിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.
ഇതേസമയം, സൈബര്‍ ക്വട്ടേഷനു പിന്നില്‍ ചില നിര്‍മാതാക്കള്‍ക്കും പങ്കുള്ളതായി സംശയം ബലപ്പെട്ടിട്ടുണ്ട്. ഈ വഴിക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Police, cime, PR Agency
COMMENTS