ജോക്കോവിക്കിന്റെ മുന്‍ കാമുകി നതാഷ ബെക്വാലാക്കാണ് വെടിപൊട്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഇതിഹാസതാരം പ്രകാശ് പദുകോണിന്റെ മകള്‍ ജോക്കോവിക...
ജോക്കോവിക്കിന്റെ മുന്‍ കാമുകി നതാഷ ബെക്വാലാക്കാണ് വെടിപൊട്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഇതിഹാസതാരം പ്രകാശ് പദുകോണിന്റെ മകള്‍ ജോക്കോവിക്കുമായി ഡേറ്റിംഗിലാണെന്നാണ് നടാഷ വെളിപ്പെടുത്തിയിരിക്കുന്നത്
ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിക്കും ഇന്ത്യന്‍ സിനിമയിലെ യുവാക്കളുടെ രോമാഞ്ചമായ ദീപികാ പദുകോണും തമ്മില്‍ ബന്ധമെന്തെങ്കിലുമുണ്ടോ. ഇരുവരുടെയും ആരാധകര്‍ ഒരുപോലെ ഉത്തരം തിരയുന്ന വിഷയമാണ്.
ജോക്കോവിക്കിന്റെ മുന്‍ കാമുകി നതാഷ ബെക്വാലാക്കാണ് വെടിപൊട്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഇതിഹാസതാരം പ്രകാശ് പദുകോണിന്റെ മകള്‍ ജോക്കോവിക്കുമായി ഡേറ്റിംഗിലാണെന്നാണ് നടാഷ വെളിപ്പെടുത്തിയിരിക്കുന്നത്.
സെര്‍ബിയന്‍ താരം നേരത്തേ തന്നെ താന്‍ ദീപികയുമായി ഡേറ്റിംഗ് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. സെര്‍ബിയന്‍ പോപ് സ്റ്റാര്‍ ആയ നടാഷയുമായി ജോക്കോവിക് പിണക്കത്തിലാണ് ഇപ്പോള്‍. അതാണ് അവര്‍ പുതിയ കഥ പുറത്തുവിടാന്‍ കാരണം.
കഴിഞ്ഞ മാര്‍ച്ചില്‍ ജോക്കോവിച്ചിനെയും ദീപികയേയും ലോസ് ഏഞ്ജലസിലെ ഒരു റെസ്റ്റോറന്റില്‍ കണ്ടിരുന്നു. ഇതിന്റെ ചിത്രങ്ങളും നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് അമേരിക്കന്‍ പത്രങ്ങള്‍ ദീപികയെ തിരിച്ചറിഞ്ഞിരുന്നില്ല. ജോക്കോവിക്കിന്റെ പുതിയ പെണ് സുഹൃത്ത് എന്നു പറഞ്ഞായിരുന്നു ചിത്രം പ്രസിദ്ധീകരിച്ചത്. പിന്നീടാണ് അതു ദീപികയാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനിടെയാണ് നടാഷയുടെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
2011-14 കാലത്തായിരുന്നു നടാഷയുമൊത്ത് ജോക്കോവിക്ക് കറങ്ങിനടന്നിരുന്നത്. ആ ബന്ധം പക്ഷേ നടാഷ പരസ്യമായി സമ്മതിച്ചിരുന്നില്ല. പിന്നീടാണ് ആ സ്ഥാനത്ത് ജെലേന റിസ്റ്റിക് കടന്നുവന്നത്. ജലേനയെ പിന്നീട് ജോക്കോവിക് വിവാഹം കഴിക്കുകയും ചെയ്തു. ഇതിനിടയിലേക്കാണ് ഇപ്പോള്‍ ദീപിക കടന്നുവന്നിരിക്കുന്നത്.
എന്നാല്‍ ജോക്കോവിക് പറയുന്നത് തന്റെ കൂട്ടുകാരിയല്ല, ഭാര്യയുടെ കൂട്ടുകാരിയാണ് ദീപികയെന്നാണ്. മാത്രമല്ല, പറയപ്പെടുന്നതുപോലെ ബന്ധമൊന്നും തങ്ങള്‍ക്കിടയില്‍ ഇല്ലെന്നും ജോക്കോവിക് ആണയിടുന്നു.
2014ലെ ഇന്റര്‍നാഷണല്‍ പ്രിമിയര്‍ ടെന്നീസ് മത്സരത്തില്‍ ദീപിക പ്രദര്‍ശന മത്സരത്തില്‍ ജോക്കോവിച്ചുമൊത്ത് മിക്സ്ഡ് ഡബിള്‍സ് കളിച്ചിരുന്നു.
Tennis legend Novak Djokovic has a relationship with Deepika Padukone? That is the topic for fans of both sides looking for answer in recent days.
Djokovic's former girlfriend Natasha Beqalaq spread the roumer on their dating. Natasha has revealed that Deepika is dating Djokovic.
The Serbian player has already said he wants dating with Deepika. Last March, photographers met Djokovic and Deepika in a restaurant in Los Angeles. Its pictures are also widely spread on the internet. The American newspapers did not recognize Deepika.
Keywords" Djokovic , Natasha, Jelena Ristak, Deepika, International Primer Tennis, Love, Dating, Deepika Padukone
COMMENTS