ബാഗളൂരു : എഐഎഡിഎംകെ നേതാവ് വി.കെ. ശശികലക്ക് ജയിലില്‍ വിഐപി പരിഗണന നല്കിയത് പുറത്തുകൊണ്ടുവന്ന യുവ വനിതാ ഐപിഎസ് ഓഫീസര്‍ക്ക് കര്‍ണാടക സര്‍ക്...
ബാഗളൂരു : എഐഎഡിഎംകെ നേതാവ് വി.കെ. ശശികലക്ക് ജയിലില്‍ വിഐപി പരിഗണന നല്കിയത് പുറത്തുകൊണ്ടുവന്ന യുവ വനിതാ ഐപിഎസ് ഓഫീസര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തു.
ജയിലിലെ കള്ളത്തരം പിടിച്ചതാണ് കുറ്റമെങ്കിലും മാധ്യമങ്ങളോട് സംസാരിച്ചുവെന്ന പേരിലാണ് നോട്ടീസ് കൊടുത്തിരിക്കുന്നത്.
പ്രിസണ്‍സ് ഡി ഐഡി രൂപ മോദ്ഗിലിനാണ് നോട്ടീസ് കിട്ടിയിരിക്കുന്നത്. പക്ഷേ, സര്‍ക്കാരിന്റെ ഭീഷണിക്കു രൂപ വഴങ്ങിയിട്ടില്ല. തന്നെ മാത്രം വേട്ടയാടേണ്ടെന്നും അങ്ങനെയെങ്കില്‍ ജയിലിലെ എല്ലാ ജീവനക്കാര്‍ക്കും നോട്ടീസ് കൊടുക്കണമെന്നും രൂപ പറഞ്ഞു.
'എന്നെ ലക്ഷ്യം വച്ചിട്ടു കാര്യമില്ല. നടപടിയെടുക്കണം, അത് എല്ലാ കുറ്റക്കാര്‍ക്കുമെതിരേ ആയിരിക്കണമെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.
ഈ വിഷയം ആദ്യം മാധ്യമങ്ങളുമായി സംസാരിച്ചത് ഡിജിപിയാണ് അദ്ദേഹത്തിനെതിരേ വേണം ആദ്യം നടപടിയെടുക്കേണ്ടത്. ന്യായമായ ഒരു അന്വേഷണം നടക്കട്ടെ, ഞാന്‍ സഹകരിക്കാം, രൂപ പറയുന്നു.
പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ എ.ഐ.എ.ഡി.എം.കെ. നേതാവ് വി.കെ. ശശികലയ്ക്ക് പ്രത്യേക പരിഗണനയുണ്ടെന്ന് മാധ്യമങ്ങളോടു പറഞ്ഞതിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് രൂപയ്ക്കു നോട്ടീസ് കൊടുത്തത്.
ശശികല കഴിയുന്ന അഗ്രഹാര ജയിലില്‍ സ്വന്തമായി അടുക്കളയും പ്രത്യേക സഹായിയുമുണ്ടെന്ന് രൂപ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കുകയായിരുന്നു.
സ്വന്തമായി ഭക്ഷണം പാകം ചെയ്യാനായി പ്രത്യേക അടുക്കളയും സഹായകളായി രണ്ട് തടവുപുള്ളികളെയും ജയിലില്‍ ശശികലയ്ക്കായി ഒരുക്കിയിട്ടുണ്ടെന്നാണ് രൂപയുടെ റിപ്പോര്‍ട്ട്.
ഈ സൗകര്യങ്ങള്‍ കിട്ടാന്‍ ശശികല രണ്ടു കോടി രൂപ കോഴയായി ജയിലധികൃതര്‍ക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ജയില്‍ ഡി.ജി.പി എച്ച്.എസ്.എന്‍ റാവു ഈ റിപ്പോര്‍ട്ട് തള്ളിക്കളയുകയായിരുന്നു.
The Karnataka government issued notice to the IPS officer who was brought out special favours to ADMK leader VK Sasikala in jail.
The notice has been given in the name of talking to the media despite the fact that it is a crime in the prison.
Keywords: AIADMK, Parappana Agrahara Central Jail, Karnataka Chief Minister, Siddaramaiah, Sasikala, prison, DGP, HSN Rao

COMMENTS