കൊച്ചി: നർമ മധുരമായ ശൈലിയിലൂടെ രാഷ്ട്രീയ പ്രസംഗം ഒരു കലയാക്കി മാറ്റിയ, എൻ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ അന്തരിച്ചു. 60 വയസ്സായി...
കൊച്ചി: നർമ മധുരമായ ശൈലിയിലൂടെ രാഷ്ട്രീയ പ്രസംഗം ഒരു കലയാക്കി മാറ്റിയ, എൻ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ അന്തരിച്ചു.
60 വയസ്സായിരുന്നു. കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെ 6.55 നായിരുന്നു അന്ത്യം.
ഇന്നലെ വൈകുന്നേരത്തോടെ രോഗം കലശലാവുകയായിരുന്നു. മൃതദേഹം ഇന്നു വൈകുന്നേരം കോട്ടയം പൊലീസ് ഗ്രൗണ്ടിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം നാളെ ഉഴവൂരി ലെ വീട്ടുവളപ്പിൽ നടത്തും.
ഉഴവൂർ കാരാംകുന്നേൽ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും 'മകനാണ്. ചന്ദ്രമണി അമ്മയാണ് ഭാര്യ. വർഷ, വന്ദന എന്നിവർ മക്കളാണ്.
കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച വിജയൻ പാർട്ടി പിളർന്നപ്പോൾ കോൺഗ്രസ് എസ്സിലെത്തി അവിടെ ' തന്നെ ഉറച്ചു നിന്നു. കോൺഗ്രസ് എസ് എൻ സി പി യിൽ ലയിച്ചപ്പോൾ അതിന്റെ നേതൃനിരയിലെത്തി.
വേറിട്ട പ്രസംഗശൈലിയും ലളിതമായ ജീവിത ശൈലിയും ഉഴവൂർ വിജയനെ രാഷ്ട്രീയക്കാരിലെ വ്യത്യസ്തനാക്കി.
COMMENTS