കഴിഞ്ഞ ദിവസങ്ങളില്‍ പരോക്ഷമായെങ്കിലും ദിലീപിനെ ന്യായീകരിച്ചിരുന്ന നവ്യയാണ് ദിലീപ് അകത്തായതോടെ ഫേസ് ബുക്കില്‍ ദിലീപിനെ വെട്ടിനിരത്തി രംഗ...
കഴിഞ്ഞ ദിവസങ്ങളില്‍ പരോക്ഷമായെങ്കിലും ദിലീപിനെ ന്യായീകരിച്ചിരുന്ന നവ്യയാണ് ദിലീപ് അകത്തായതോടെ ഫേസ് ബുക്കില്‍ ദിലീപിനെ വെട്ടിനിരത്തി രംഗത്തുവന്നതും സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതും
ആലപ്പുഴ: നടന് ദിലീപിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് നടി നവ്യാ നായര്‍ രംഗത്ത്.
കഴിഞ്ഞ ദിവസങ്ങളില്‍ പരോക്ഷമായെങ്കിലും ദിലീപിനെ ന്യായീകരിച്ചിരുന്ന നവ്യയാണ് ദിലീപ് അകത്തായതോടെ ഫേസ് ബുക്കില്‍ ദിലീപിനെ വെട്ടിനിരത്തി രംഗത്തുവന്നതും സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതും.
പല ചിത്രങ്ങളിലും ദിലീപിന്റെ നായികയായിരുന്നു നവ്യ. നടി ആക്രമിക്കപ്പെട്ടത് ഒരു നീചമായ മനസിന്റെ സൃഷ്ടിയായിരുന്നെന്നും എന്തു വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ പ്രവൃത്തി ഒരു സഹപ്രവര്‍ത്തകന്റെ ചിന്തയില്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും നവ്യ പറയുന്നു.
അക്ഷന്തവ്യമായ ഈ അപരാധത്തിന്റെ പാപഭാരം മലയാള സിനിമാലോകം ഇനി പേറേണ്ട കാര്യവുമില്ലെന്നും നവ്യ പറയുന്നു.
Keywords: Dileep, Navya Nair, Kavya Madhavan, Crime
COMMENTS