പഞ്ചായത്ത് മെമ്പറാകുന്നതുപോലും ജനം ആഘോഷമാക്കുന്ന ഇക്കാലത്ത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രസിഡന്റും സര്വസൈന്യാധിപനുമ...
പഞ്ചായത്ത് മെമ്പറാകുന്നതുപോലും ജനം ആഘോഷമാക്കുന്ന ഇക്കാലത്ത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രസിഡന്റും സര്‍വസൈന്യാധിപനുമായി അച്ഛന് മാറിയത് ആഘോഷമാക്കാതെ ഒരു മകള്‍.
നിയുക്ത രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകള്‍ സ്വാതിയാണ് എല്ലാവര്ക്കും മാതൃകയായി, അച്ഛന്റെ പേരിന്റെ വാലുപോലും സ്വീകരിക്കാതെ അന്തസ്സായി ജോലി ചെയ്തു ജീവിക്കുന്നത്. എയര്‍ ഇന്ത്യയില്‍ എയര്‍ ഹോസ്റ്റസാണ് സ്വാതി.
ജൂലായ് 25 ന് രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയ്ക്കായി അദ്ദേഹത്തിന്റെ ഗ്രാമം കാത്തിരിക്കുമ്പോഴാണ് സ്വാതി ജോലിയില്‍ മുഴുകി കഴിയുന്നത്.
സ്വാതി ആഘോഷിക്കുന്നില്ലെങ്കിലും എയര്‍ ഇന്ത്യയിലെ സഹപ്രവര്‍ത്തകര്‍ ഈ നേട്ടം ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്.
ബോയിംഗ് 777, 787 ദീര്‍ഘദൂര വിമാനങ്ങളിലാണ് സ്വാതി കൂടുതലും ജോലി ചെയ്യുന്നത്. ഓസ്ട്രേലിയന്‍, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കാണ് സ്ഥിരം പറക്കാറുള്ളത്.
എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതിന്റെ ടെന്ഷനില് കഴിയുന്ന ജീവനക്കാര്‍ക്ക് സഹപ്രര്‍ത്തകയുടെ അച്ഛന് രാഷ്ട്രപതിയായത് അല്പം ആശ്വാസം പകര്‍ന്നിട്ടുണ്ട്. രാംനാഥ് കോവിന്ദ് തങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് അവര്‍.
സ്വാതി രാംനാഥ് കോവിന്ദിന്റെ മകളാണെന്ന് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ പോലും പലര്‍ക്കും അറിയില്ലായിരുന്നു.
Keywords: daughte, girls, Panchayat member, president , democracy, Ramanath Kovind i, Air Hostess, Air India, achievemen, Boeing 777 , Australia, Europe, US, nomination papers, Swathi
COMMENTS