കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് താന്‍ കടന്നുവരുന്നതെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും നടി മഞ്ജു വാര്യര്‍. അമേരിക്കയില്‍ ചലച്...
കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് താന്‍ കടന്നുവരുന്നതെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും നടി മഞ്ജു വാര്യര്‍.
അമേരിക്കയില്‍ ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെയാണ് മഞ്ജു സദസ്സിനോട് ഇങ്ങനെ പറഞ്ഞത്.
മികച്ച നടിക്കുള്ള പുരസ്കാരം മഞ്ജുവിനായിരുന്നു. പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു അവര്‍ വികാരനിര്‍ഭരമായി സംസാരിച്ചത്.
ഇവിടം വരെ എത്തിച്ചേരാന്‍ ഒരുപാട് അധ്വാനിക്കേണ്ടിവെന്നു. എത്തിച്ചേരാന്‍ സാധിക്കില്ലെന്നാണ് കരുതിയത്. ടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുവരുന്നത്. പ്രിയ സുഹൃത്തുക്കളായ മാര്‍ട്ടിനും ജോജുവും ഒപ്പം നിന്നതാണ് പ്രതീക്ഷ പകര്‍ന്നത്.
കമല സുരയ്യയുടെ ജീവിത കഥപറയുന്ന കമലിന്റെ ആമിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു. അവിടെനിന്ന് ഇവിടെ വരാന്‍ അനുവാദം നല്കിയ എല്ലാവര്ക്കും നന്ദി പറയുന്നുവെന്നും മഞ്ജു വ്യക്തമാക്കി.
ഇത്രയും ദൂരത്തിരുന്ന് ഞങ്ങളെ ഇത്രയേറെ സ്നേഹിക്കുന്ന മലയാളികള്‍ക്കെല്ലാം നന്ദിയുണ്ടെന്നും ഇതിലേറെ സ്നേഹം വേണമെന്നും ഓര്‍മ്മിപ്പിച്ചു.
വേട്ട, കരിങ്കുന്നം സിക്സസ് എന്നി ചിത്രങ്ങളിലെ അഭിനയത്തിനാണ് മഞ്ജുവിന് പുരസ്കാരം ലഭിച്ചത്.
കൊച്ചിയില്‍ ഓടുന്ന കാറിലിട്ട് നടിയെ പീഡിപ്പിച്ച സംഭവത്തില്‍ മഞ്ജുവായിരുന്നു നടിക്ക് എല്ലാ പിന്തുണയും പകര്‍ന്ന് കേസ് മുന്നിലെത്തിച്ചത്. അതിന്റെ പരിണിതഫലമായി മഞ്ജുവിന്റെ മുന്‍ ഭര്‍ത്താവ് ദിലീപ് ജയിലിലുമാണ്. ഈ ഘട്ടത്തില്‍ മഞ്ജുവിന്റെ വാക്കുകള്‍ക്ക് പ്രസക്തിയേറെയാണ്.
Keywords: Manju Warrier, Movie, Film, Actress, Dileep, Kavya Madhavan
COMMENTS