റോയ് പി തോമസ് കൊച്ചി: നടി മഞ്ജു വാര്യരെ പൊലീസ് ചോദ്യം ചെയ്തുവെന്ന തരത്തില്‍ പുതിയ വാര്‍ത്തകള്‍ പ്രചരിക്കുന്നത് പീഡന വാര്‍ത്തയുടെ അന്വേ...
റോയ് പി തോമസ്
കൊച്ചി: നടി മഞ്ജു വാര്യരെ പൊലീസ് ചോദ്യം ചെയ്തുവെന്ന തരത്തില്‍ പുതിയ വാര്‍ത്തകള്‍ പ്രചരിക്കുന്നത് പീഡന വാര്‍ത്തയുടെ അന്വേഷണം വഴിതിരിച്ചുവിടാനെന്നു സംശയം.ഇന്നു രാവിലെ മുതലാണ് ചില മാധ്യമങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്ത നല്കാന് തുടങ്ങിയത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മഞ്ജുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവെന്നാണ് വാര്‍ത്ത.
എന്നാല്‍, മഞ്ജുവിനെ ഒരു ഘട്ടത്തിലും ചോദ്യം ചെയ്തിട്ടില്ലെന്നും മഞ്ജുവില്‍ നിന്നു പൊലീസിനു സുപ്രധാനമായ ചില വിവരങ്ങള്‍ കിട്ടിയതു ശരിയാണെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ ശക്തമായ നിലപാടെടുത്തു നില്ക്കുന്ന മഞ്ജുവിനെിരേ തെറ്റിദ്ധാരണ പരത്തുന്നത് ഈ കേസിലെ ഉന്നത ഇടപെടല്‍ ജനശ്രദ്ധയില്‍ നിന്നു മായ്ക്കാനാണെന്ന സംശയം ബലപ്പെടുകയാണ്.
പീഡനത്തിനിരയായ നടിക്കുവേണ്ടി ശക്തമായി നിലകൊള്ളുകയും തേഞ്ഞുമാഞ്ഞു പോയ കേസിനെ വീണ്ടും പൊടിതട്ടിയെടുത്തതും മഞ്ജുവിന്റെ ഇടപെടലുകളായിരുന്നു.
വനിതാ കൂട്ടായ്മ രൂപീകരിച്ചു മഞ്ജു നടത്തിയ നീക്കങ്ങളും ഈ വിഷയത്തില്‍ വലിയ വഴിത്തിരിവുകളുണ്ടാവാന് സഹായകമായി. ഇതെല്ലാം കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ മഞ്ജുവിനെ ചോദ്യം ചെയ്തുവെന്ന വാര്‍ത്തയ്ക്കു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
Keywords: Manju Warrier, Roy P Thomas, Actress, Manju, Warrier, Kochi
COMMENTS