തിരുവനന്തപുരം: കോവളം എംഎല്‍എമാര്‍ പെണ്ണുകേസില്‍ പെടുന്നത് ആദ്യമല്ല. മുന്‍ മന്ത്രിയായിരുന്ന കോവളം എംഎല്‍എ നീലലോഹിത ദാസന് നാടാരും സമാനമാ...
തിരുവനന്തപുരം: കോവളം എംഎല്‍എമാര്‍ പെണ്ണുകേസില്‍ പെടുന്നത് ആദ്യമല്ല. മുന്‍ മന്ത്രിയായിരുന്ന കോവളം എംഎല്‍എ നീലലോഹിത ദാസന് നാടാരും സമാനമായ കേസില്‍ പെട്ട് മന്ത്രിക്കസേര തെറിച്ചയാളാണ്.
നായനാര്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ജനതാദള്‍ അംഗമായ നീലന്. ഗതാഗതമന്ത്രിയായിരുന്നു അദ്ദേഹം.
ഇന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ശാരീരികമായി നീലന് പീഡിപ്പിച്ചെന്നായിരുന്നു കേസ്.
ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി.
പരാതിയെ തുടര്‍ന്ന് നീലനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. 1991 ഡിസംബര്‍ 21 നായിരുന്നു സംഭവം. പക്ഷേ, ആ കേസ് അന്വേഷിച്ച അതിവേഗ കോടതി പിന്നീട് നീലനെ വെറുതേ വിട്ടിരുന്നു.
നീലനെതിരേ വന്നതു പോലുള്ള ആരോപണമല്ല ഇപ്പോഴത്തെ കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരേ ഉയര്‍ന്നിരിക്കുന്നത്. വിന്‍സെന്റിനെതിരേ ചുമത്തിയിരിക്കുന്നത് ബലാത്സംഗക്കുറ്റം തന്നെയാണ്.
ബലാത്സംഗത്തിന് അറസ്റ്റിലായ അദ്ദേഹത്തിനെതിരേ ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തിയിട്ടുണ്ട്.
നീലന്റെ കേസില്‍ അടച്ചിട്ട മുറിയില്‍ നടന്നതായി പറയപ്പെടുന്ന സംഭവത്തില്‍ സാക്ഷികളോ തെളിവുകളോ ഇല്ലായിരുന്നു. ഇവിടെ വിന്‍സെന്റിനെതിരേ വ്യക്തമയാ തെളിവുമുണ്ട്.
അടിക്കുറിപ്പ്: നീലന്റെ ഭാര്യയും കോവളം എംഎല്‍എയുമായിരുന്ന ജമീലാ പ്രകാശവും മറ്റൊരു രീതിയില്‍ സമാനമായൊരു കേസില്‍ പരാതിക്കാരിയുടെ സ്ഥാനത്തുണ്ടായിരുന്നു.
ജമീലാ പ്രകാശത്തെ നിയമസഭയില്‍ വച്ചു കയറിപ്പിടിക്കാന്‍ നോക്കിയ കേസില്‍ അവര്‍ ശിവദാസന്‍ നായരുടെ ചുമലില്‍ കടിച്ചിരുന്നു. ഇതു വലിയ വിവാദമായിരുന്നു. ഇപ്പോള്‍ ജമീലയും ശിവദാസന്‍ നായരും തോറ്റ് വീട്ടിലിരിപ്പുമാണ്.
COMMENTS