സ്വന്തം ലേഖകന്‍ തിരുവനന്തപുരം : വീട്ടമ്മയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ കോവളം എംഎല്‍എ എം വിന്‍സെന്റിനെ പൊലീസ് ചോദ്യം ചെയ്യു...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : വീട്ടമ്മയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ കോവളം എംഎല്‍എ എം വിന്‍സെന്റിനെ പൊലീസ് ചോദ്യം ചെയ്യുന്നു. അറസ്റ്റിനു സാധ്യതയുണ്ടെന്നാണ് സൂചന.
വീട്ടമ്മയെ 900 തവണ വിന്‍സെന്റ് വിളിച്ചതിനു തെളിവുണ്ടെന്നു പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതു തന്നെ എംഎല്‍എക്ക് എതിരായ ഏറ്റവും വലിയ തെളിവായി മാറുകയാണ്.
കഴിഞ്ഞ മാസത്തിലാണ് ഇത്രയും തവണ വിളിച്ചിരിക്കുന്നത്. കൂടാതെ എംഎല്‍എയ്ക്കെതിരെ ശാസ്ത്രീയ തെളിവുകളും പോലീസിനു ലഭിച്ചു.
സ്പീക്കറുടെ ഓഫീസിന്റെ അനുമതി വാങ്ങിയാണ് എംഎല്‍എയെ ചോദ്യം ചെയ്യുന്നത്.
കേസുമായി ബന്ധപ്പെട്ടു നിരവധി പേരുടെ രഹസ്യമൊഴികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിന്‍സന്റ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് എ ഐ സി സി അംഗം ഷാനിമോള്‍ ഉസ്മാന് ആവശ്യപ്പെട്ടു.
COMMENTS