രാജസ്ഥാനിലെ മഹാജന്‍ ഫയറിംഗ് റേഞ്ചില്‍ നടന്ന പരിശോധനയില്‍ മികച്ച പ്രകടനമാണ് മന്ത്ര കാഴ്ചവച്ചത്. പൊടിക്കാറ്റു നിറഞ്ഞ മരുഭൂമിയില്‍ മൈനസ് 5...
രാജസ്ഥാനിലെ മഹാജന്‍ ഫയറിംഗ് റേഞ്ചില്‍ നടന്ന പരിശോധനയില്‍ മികച്ച പ്രകടനമാണ് മന്ത്ര കാഴ്ചവച്ചത്. പൊടിക്കാറ്റു നിറഞ്ഞ മരുഭൂമിയില്‍ മൈനസ് 52 ഡിഗ്രിയിലും മന്ത്ര ഗംഭീര പ്രകടനം കാഴ്ചവച്ചു
ദീപക് നമ്പ്യാര്‍
ചെന്നൈ: പോര്‍മുഖങ്ങളില്‍ ശത്രുവിനെ എതിരിടാന്‍ ഇനി ഇന്ത്യയ്ക്ക് ആളില്ലാ ടാങ്കുകളും. പ്രതിരോധ ഗവേഷണ വികസന വകുപ്പ് (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ചെടുത്ത വിദൂരനിയന്ത്രിത ടാങ്കുകള്‍ പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു.നിരീക്ഷണത്തിനും ആണവ, ജെവ ആക്രമണ ഭീഷണികള്‍ക്കിടയിലും ശത്രു നിരയെ എതിരിടാന്‍ മന്ത്ര എന്ന ഈ പുതിയ ടാങ്കിനു കഴിയും.
ആവഡിയില്‍ കോംബാറ്റ് വെഹിക്കില്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (സി.വി.ആര്‍.ഇ.ഡി.) ആണ് ടാങ്ക് വികസിപ്പിച്ചിരിക്കുന്നത്. നക്‌സല്‍ ബാധിത മേഖലകളില്‍ ഉപയോഗിക്കുന്നതിനായി അര്‍ദ്ധ സൈനിക വിഭാഗങ്ങളും മന്ത്രയുടെ സേവനം ആവശ്യപ്പെട്ടിരിക്കുകയാണ്.
മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം അനുസ്മരണ ചടങ്ങിലാണ് പുതിയ ടാങ്ക് സൈനികര്‍ക്കായി പ്രദര്‍ശിപ്പിച്ചത്.
മന്ത്രയ്ക്കു മൂന്നു വ്യത്യസ്ത ഇനങ്ങളുണ്ടാവും. മന്ത്ര എസ് ആളില്ലാ നിരീക്ഷണ ടാങ്ക് ആയിരിക്കും. മന്ത്ര എം കുഴിബോംബുകള്‍ കണ്ടെത്തുന്നതിനുള്ളതാണ്. മന്ത്ര എന്‍ ആണവാക്രമണ ഭീഷണിയും മറ്റുമുള്ള പ്രദേശങ്ങളില്‍ ശത്രുനിരകളെ എതിരിടുന്നതിനാണ്.
രാജസ്ഥാനിലെ മഹാജന്‍ ഫയറിംഗ് റേഞ്ചില്‍ നടന്ന പരിശോധനയില്‍ മികച്ച പ്രകടനമാണ് മന്ത്ര കാഴ്ചവച്ചത്. പൊടിക്കാറ്റു നിറഞ്ഞ മരുഭൂമിയില്‍ മൈനസ് 52 ഡിഗ്രിയിലും മന്ത്ര ഗംഭീര പ്രകടനം കാഴ്ചവച്ചു.
ലേസര്‍ നിയന്ത്രിതവും നിരീക്ഷണ റഡാറും സംയോജിത കാമറയും ഉള്ളതാണ് മന്ത്ര. 15 കിലോമീറ്റര്‍ ദൂരത്തുള്ള ശത്രുവിനെ പോലും മന്ത്ര കണ്ടെത്തും.
Remote control tanks developed by Defense Research and Development (DRDO) have been operationalized.
This new tank, called the Mantra, can be used to counter enemy strikes under nuclear threat also.
The Tank is developed by Combat Vehicle Research and Development Establishment (CVRED) in Avadi. The semi-military forces have also been requested to use them in the Naxal-infested areas.
Keywords: Deepak Nambiar, Chennai, India, Remote control tanks, Defense Research and Development (DRDO) , Combat Vehicle, Research , Development Establishment , CVRED, Avadi, Naxal, APJ Abdul Kalam , Mahajan firing range, Rajasthan
COMMENTS