ഗാല : ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനത്തില്‍ ഇന്ത്യയ്ക്കു പടുകൂറ്റന്‍ സ്കോര്‍. ഓപ്പണര്‍ ശിഖര്‍ ധവാന്റെ...
ഗാല : ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനത്തില്‍ ഇന്ത്യയ്ക്കു പടുകൂറ്റന്‍ സ്കോര്‍. ഓപ്പണര്‍ ശിഖര്‍ ധവാന്റെയും ചേതേശ്വര്‍ പുജാരയുടെയും സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ ആദ്യ ദിനത്തില്‍ മൂന്നു വിക്കറ്റിന് 399 റണ്‍സെടുത്ത്.
90 റണ്‍സ് നേടി പുറത്തായ ശിഖര്‍ ധവാനും സെഞ്ചുറി നേടിയ ചേതേശ്വര്‍ പുജാരയും ചേര്‍ന്നാണ് ഇന്ത്യയ്ക്കു കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. പുജാര (144)യും 39 റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍.
വിദേശത്ത് ആദ്യദിനത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് 399.
ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
സ്കോര്‍ 27ല്‍ എത്തിയപ്പോള്‍ 12 റണ്‍സ് നേടിയ ഓപ്പണര്‍ അഭിനവ് മുകുന്ദിനെ നുവാന്‍ പ്രദീപ് പുറത്താക്കി. പിന്നീട് ഒത്തുചേര്‍ന്ന ധവാന്-പുജാര സഖ്യം അനായാസം രണ്ടാം വിക്കറ്റില്‍ 253 റണ്‍സ് അടിച്ചുകൂട്ടി.
167 പന്ത് മാത്രം നേരിട്ട ധവാന് 31 ബൗണ്ടറികളുടെ സഹായത്തോടെ 190 റണ്‍സ് നേടി പുറത്താവുകയായിരുന്നു. പിന്നീട് എത്തിയ നായകന് വിരാട് കോലി(3)ക്ക് തിളങ്ങാനായില്ല.
തുടര്‍ന്ന് പുജാരയ്ക്കു കൂട്ടായി രഹാനെ എത്തിയതോടെ സ്കോറിംഗ് വേഗം ഉയരുകയായിരുന്നു. ആദ്യദിനത്തില്‍ വീണ മൂന്നു വിക്കറ്റും നുവാന്‍ പ്രദീപിനായിരുന്നു.
COMMENTS