ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍ നിന്ന് വന്‍ തുക സിനിമയിലെ ഒരു വനിതാ പ്രവര്‍ത്തകയുടെ അക്കൗണ്ടിലേക്കു മാറ്റി. മാര്‍ച്ച് പകുതിയോടെ നടന്ന ഈ കൈ...
ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍ നിന്ന് വന്‍ തുക സിനിമയിലെ ഒരു വനിതാ പ്രവര്‍ത്തകയുടെ അക്കൗണ്ടിലേക്കു മാറ്റി. മാര്‍ച്ച് പകുതിയോടെ നടന്ന ഈ കൈമാറ്റത്തിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണ്
റോയ് പി തോമസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിനു പിന്നാലെ വന്ന അനുബന്ധ കേസുകള്‍ നടന്‍ ദിലീപിനു കൂടുതല്‍ വിനയാകുന്നു.
ദിലീപിന്റെ സമ്പത്തിനെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്, ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍ നിന്ന് വന്‍ തുക സിനിമയിലെ ഒരു വനിതാ പ്രവര്‍ത്തകയുടെ അക്കൗണ്ടിലേക്കു മാറ്റിയതായാണ്.
നടി ആക്രമിക്കപ്പെട്ട കേസ് വന്ന് കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് ഈ പണം കൈമാറിയിരിക്കുന്നത്. ഇതു ദിലീപിന്റെ ബിനാമി അക്കൗണ്ടാണെന്നതിനു എന്‍ഫോഴ്‌സ്‌മെന്റിനു വ്യക്തമായ തെളിവു കിട്ടിയിട്ടുണ്ട്.
മാര്‍ച്ച് പകുതിയോടെ നടന്ന ഈ കൈമാറ്റത്തിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇതിനായി രണ്ടുപേരയെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണ് കേന്ദ്ര സാമ്പത്തിക കാര്യ കുറ്റാന്വേഷണ സമിതി.
ദിലിപിന്റെ ജയില്‍വാസം ഉടന്‍ കഴിയുമോ എന്ന് കാത്തിരിക്കുകയാണ് കേന്ദ്ര ഏജന്‍സി. ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നാല്‍ ഉടന്‍ ഇതുസംബന്ധിച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യും.
ദിലീപിനെ ചോദ്യം ചെയ്തു കിട്ടുന്ന വിവരം കൂടി വച്ചു ചലച്ചിത്ര പ്രവര്‍ത്തകയെ ചോദ്യം ചെയ്യാമെന്ന തീരുമാനത്തിലാണ് ഏജന്‍സിയെന്ന് അറിയുന്നു.
ഇത്രയും വലിയ തുക എന്തിനു കൈമാറിയെന്നതിനു വനിതയും മറുപടി നല്‌കേണ്ടിവരും.
ഇതിനിടെ, ദിലീപില്‍ മാത്രം ഈ അന്വേഷണം ഒതുങ്ങില്ലെന്നും വ്യക്തമായിട്ടുണ്ട്. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ അഞ്ചു വര്‍ഷത്തിനിടെ നിര്‍മിച്ച ചിത്രങ്ങളുടെ വിശദാംശങ്ങളും കേന്ദ്ര ഏജന്‍സി അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതു മറ്റു പല ബിനാമി ഇടപാടുകളും പുറത്തുകൊണ്ടുവരാന്‍ ഇടയാക്കിയേക്കും.
The Central Financial Investigation Agency has found a huge amount of money has been transferred from actor Dileep's 'Benami' account to the account of a female artist in film industry.
This money has been handed over in mid March this year. The Enforcement Directorate has got clear evidence that this is Dileep's benami account.
The details of this transaction was collected in mid-March.
Keywords: Dileep, 'Benami Account', actress, Roy P Thomas,
The Central Financial Investigation Agency, movie, The Economic Commission, Investigation
COMMENTS