കൊച്ചി: നടിയെ ഓടുന്ന കാറിലിട്ടു പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിനെ രണ്ടാം പ്രതിയാക്കാന്‍ പൊലീസ് ആലോചിക്കുന്നു. കേസില്‍ 11ാം പ്രതിയാണ് ...
കൊച്ചി: നടിയെ ഓടുന്ന കാറിലിട്ടു പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിനെ രണ്ടാം പ്രതിയാക്കാന്‍ പൊലീസ് ആലോചിക്കുന്നു. കേസില്‍ 11ാം പ്രതിയാണ് ഇപ്പോള്‍ ദിലീപ് .
സംഭവത്തിന്റെ സൂത്രധാരനും ഗൂഢാലോചനയുടെ മുഖ്യ ആസൂത്രകനുമെന്ന നിലയിലാണ് ദിലീപിനെ രണ്ടാം പ്രതിയാക്കാന്‍ ആലോചിക്കുന്നത്.
കൂട്ടബലാത്സംഗം, മാനഭംഗം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളെല്ലാം ദിലീപിനെതിരേ ചുമത്തിയിട്ടുണ്ട്.
120 ബി അനുസരിച്ചുളള ഗൂഢാലോചനാ കുറ്റമാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. ഇതിനു പുറമേയാണ് പുതിയ കുറ്റങ്ങള്‍ കൂടി ചുമത്തുന്നത്. മാനഭംഗം ചുമത്തപ്പെട്ടാല്‍ ജാമ്യം കിട്ടുകയും എളുപ്പമാവില്ല.
ദിലീപിനെതിരെ 19 തെളിവുകളാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്.
ദിലീപിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കുന്നുണ്ട്. ഇതേ സമയത്തു തന്നെ പൊലീസ് കസ്റ്റഡി അപേക്ഷയും സമര്‍പ്പിക്കും.
ഇതോടെ പൊലീസ് കസ്റ്റഡിയില്‍ താരത്തെ വിട്ടുകൊടുക്കാനാണ് സാദ്ധ്യത. കൊച്ചിയിലെ പ്രമുഖ അഭിഭാഷകനായ രാം കുമാറാണ് ദിലീപിന്റെ വക്കാലത്ത് എടുത്തിരിക്കുന്നത്.
The police are considering to put the actor Dileep as the second accused in the actor molesting case. Now Dileep is the 11th accused in the case.
Dileep is the mastermind of the incident and the main planner of conspiracy.
The conspiracy charge 120 B is currently being imposed. In addition, new offenses are imposed. It is not easy to get bail.
Police submitted 19 proofs against Dileep. Dileep's bail plea will be considered tomorrow. The police custody request also be submitted at the same time.
Keywords: lawyer, Ram Kumar, Dileep, Pulsar Suni, Gang rape
COMMENTS