ഇന്ത്യന്‍ കോടതികളില്‍ വാദിക്കാന്‍ വിദേശ അഭിഭാഷകര്‍ വരുന്നു, തത്വത്തില്‍ തീരുമാനമായെന്ന് ചീഫ് ജസ്റ്റിസ്, ഇന്ത്യന്‍ വക്കീലന്മാര്‍ അങ്കലാപ്പില്‍

വിദേശ അഭിഭാഷകരെ ഘട്ടം ഘട്ടമായി അനുവദിക്കന്‍ ബാര്‍ കൗണ്‍സിലും പ്രധാന ലോ സ്ഥാപനങ്ങളും തത്വത്തില്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇതൊരു വലിയ കാല...

Supreme court of India


വിദേശ അഭിഭാഷകരെ ഘട്ടം ഘട്ടമായി അനുവദിക്കന്‍ ബാര്‍ കൗണ്‍സിലും പ്രധാന ലോ സ്ഥാപനങ്ങളും തത്വത്തില്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇതൊരു വലിയ കാല്‍വയ്പ്പാണെന്നും  ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജെ. എസ്. കേഹര്‍

അഭിനന്ദ്

ഇന്ത്യയില്‍ വിദേശ അഭിഭാഷകര്‍ വൈകാതെ എത്തുമെന്ന് സൂചന നല്കി ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജെ. എസ്. കേഹര്‍.

ഇന്റര്‍നാഷണല്‍ ലോസ് അസോസിയേഷന്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് ചീഫ് ജസ്റ്റിസ് ഈ സൂചന നല്കിയത്.

ബാര്‍ കൗണ്‍സിലിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ വിദേശ അഭിഭാഷകരെ അനുവദിക്കാനുള്ള നീക്കങ്ങളെല്ലാം പലപ്പോഴായി വേണ്ടെന്നുവയ്ക്കാന്‍ കാരണം. ഇക്കുറി പക്ഷേ, കാര്യങ്ങള്‍ കുറച്ചുകൂടി വ്യത്യസ്തമാണെന്ന് ജസ്റ്റിസ് കേഹര്‍ പറയുന്നു.

വിദേശ അഭിഭാഷകരില്‍ നിന്നു നമുക്ക് പലതും പഠിക്കാനുണ്ട്. അഭിഭാഷകരുടെ അന്താരാഷ്ട്ര വിനിമയം നമ്മുടെ നിയമസംവിധാനം മെച്ചപ്പെടുത്താനും ഉപകരിക്കും. ഇന്ത്യന്‍ അഭിഭാഷകര്‍ ലോകത്തിലെ ഏത് അഭിഭാഷകരെക്കാലും മികച്ചവര്‍ തന്നെയാണ്. ആരെങ്കിലും വിദേശത്ത് നിന്ന് വന്ന് ഇന്ത്യന്‍ അഭിഭാഷകരുടെ തൊഴില്‍ തട്ടിയെടുത്ത് അവര്‍ക്കു പകരമാകുമെന്ന് കരുതുന്നില്ല. പകരം ഇന്ത്യന്‍ അഭിഭാഷകര്‍ വിദേശത്ത് പോകുകയും വിദേശി അഭിഭാഷകരുടെ സ്ഥാനം കരസ്ഥമാക്കുകയുമാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിക്കുന്നു.

പല രാജ്യങ്ങളും ഇന്ത്യന്‍ കോടതികള്‍ തുറന്നുകിട്ടാനായി വാതിലില്‍ മുട്ടുന്നുണ്ട്. ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ ഇതിനെതിരേ ശക്തമായി നിലകൊള്ളുകയാണ്. നിയമവും ഇന്ത്യയില്‍ വിദേശ അഭിഭാഷകരെ അനുവദിക്കുന്നില്ല.

ഇന്ത്യന്‍ അഭിഭാഷകര്‍ പല വിദേശ രാജ്യങ്ങളിലും പ്രാക്ടീസ് ചെയ്യുന്നുണ്ട്. ആ നിലയ്ക്ക് അത്തരം രാജ്യങ്ങളിലെ അഭിഭാഷകരെ ഇവിടെയും അനുവദിക്കാന്‍ നമുക്കും ബാധ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് പറയുന്നു.

വിദേശ അഭിഭാഷകരെ ഘട്ടം ഘട്ടമായി അനുവദിക്കന്‍ ബാര്‍ കൗണ്‍സിലും പ്രധാന ലോ സ്ഥാപനങ്ങളും തത്വത്തില്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇതൊരു വലിയ കാല്‍വയ്പ്പാണെന്നും ജസ്റ്റിസ് കേഹര്‍ പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ നീതിനിര്‍വഹണ സംവിധാനമാണ് ഇന്ത്യയിലേതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടുന്നു.

ഇതേസമയം, ഈ നീക്കം ഇന്ത്യന്‍ അഭിഭാഷകരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. വിദേശ അഭിഭാഷകര്‍ വരുന്നുവെന്നു പറയുന്നുവെങ്കിലും വിദേശത്തെ ലോ സ്ഥാപനങ്ങളായിരിക്കും ഇന്ത്യയില്‍ വന്നെത്തുക. അവര്‍ ബിസിനസ് മാത്രം ലക്ഷ്യംവച്ചായിരിക്കും പ്രവര്‍ത്തിക്കുക. അവരുടെ പ്രൊഫഷണലിസത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ അഭിഭാഷര്‍ക്ക് ഏറെ ഉറക്കമിളയ്‌ക്കേണ്ടിവരുമെന്നു ചുരുക്കം.




Foreign advocates soon be permitted in India, says Chief Justice of India, Jistice JS Kehar.

The Chief Justice was inaugurating the National Seminar organized by the International Law Association.

The barrage of foreign counselors in India has been repeatedly rejected since the Bar Council strongly opposed. But this is something different, "says Justice Kehar.

We have a lot to learn from foreign lawyers. International exchange of lawyers can also improve our legal system. Indian lawyers are the best of any lawyer in the world. Someone who comes from abroad does not think that the  Indian lawyers will be replaced by them. Instead, Indian law enforcers can go abroad and get foreigners to replace them, "Chief Justice said.

Many countries are knocking on the door to open Indian courts. Bar Council of India stands strong against this. The law also does not permit foreign lawyers in India. However, Indian lawyers are practicing in many countries. As a matter of fact, the Chief Justice says, "We have the responsibility of allowing lawyers in such countries here as well.

The Chief Justice pointed out that India is the largest legal system in the world.




Keywords: Foreign advocate, India,  Chief Justice of India, Jistice JS Kehar, National Seminar, International Law Association, Indian law

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,296,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5312,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11464,Kochi.,2,Latest News,3,lifestyle,223,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1520,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,393,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,889,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1147,
ltr
item
www.vyganews.com: ഇന്ത്യന്‍ കോടതികളില്‍ വാദിക്കാന്‍ വിദേശ അഭിഭാഷകര്‍ വരുന്നു, തത്വത്തില്‍ തീരുമാനമായെന്ന് ചീഫ് ജസ്റ്റിസ്, ഇന്ത്യന്‍ വക്കീലന്മാര്‍ അങ്കലാപ്പില്‍
ഇന്ത്യന്‍ കോടതികളില്‍ വാദിക്കാന്‍ വിദേശ അഭിഭാഷകര്‍ വരുന്നു, തത്വത്തില്‍ തീരുമാനമായെന്ന് ചീഫ് ജസ്റ്റിസ്, ഇന്ത്യന്‍ വക്കീലന്മാര്‍ അങ്കലാപ്പില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpc_YQV_c6nc7BHBMAta1LmBxBTHD8e-A6w5qZy7E73DBc7oVcjz8BDPqtwnWV0M4MUnWetjRfP0CigaU3CH544p0tnJ_x_X3q_KIcUPRfFCPQnplYwMUJWzXwgNUuJ86oNBvNQyC3Z5xm/s640/advocates+india.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpc_YQV_c6nc7BHBMAta1LmBxBTHD8e-A6w5qZy7E73DBc7oVcjz8BDPqtwnWV0M4MUnWetjRfP0CigaU3CH544p0tnJ_x_X3q_KIcUPRfFCPQnplYwMUJWzXwgNUuJ86oNBvNQyC3Z5xm/s72-c/advocates+india.jpg
www.vyganews.com
https://www.vyganews.com/2017/07/forign-lawyers-to-be-permitted-in-india.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/forign-lawyers-to-be-permitted-in-india.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy