വിവാദങ്ങള്‍ അവസാനിക്കാതെ തുടരുന്നതിനിടെ, ദിലീപ് ചിത്രമായ രാമലീല ജൂലായ് ഏഴിന് തീയറ്ററിലെത്തുന്നു. ചിത്രത്തിന്റെ റിലീസ് ഗംഭീരസംഭവമാക്കാന...
വിവാദങ്ങള്‍ അവസാനിക്കാതെ തുടരുന്നതിനിടെ, ദിലീപ് ചിത്രമായ രാമലീല ജൂലായ് ഏഴിന് തീയറ്ററിലെത്തുന്നു.
ചിത്രത്തിന്റെ റിലീസ് ഗംഭീരസംഭവമാക്കാന് തയ്യാറെടുക്കുകയാണ് ദിലീപ് ഫാന്‍സ് അസോസിയേഷന്.
ജനപ്രിയ നായകന് എന്ന ദിലീപിന്റെ ഓമനപ്പേരിന്റെ എല്ലാ അര്‍ത്ഥത്തിലുമുള്ള പരീക്ഷണം കൂടിയായിരിക്കും ഈ ചിത്രം.
ഈ ചിത്രം വിജയിച്ചാല്‍ ദിലീപിന്റെ കരിയറില്‍ അതൊരു നാഴികക്കല്ലായി മാറും. പരാജയപ്പെട്ടാല്‍ നടന്റെ ടിവി റേറ്റിംഗ് ഉള്‍പ്പെടെ അവതാളത്തിലാവുകയും ചെയ്യു.
തന്റെ ചിത്രങ്ങളുടെ റിലീസിനു മുന്‍പ് അപവാദപ്രചരണങ്ങള്‍ പതിവാണെന്നും അത്തരമൊരു ഘട്ടത്തിലൂടെയാണ് ഇപ്പോഴും താന്‍ കടന്നുപോകുന്നതെന്നും ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു.
മലായള സിനിമയില്‍ ചരിത്രം തിരുത്തിയ പുലിമുരുകനു ശേഷം ടോമിച്ചന് മുളകുപ്പാടം നിര്‍മിക്കുന്ന ചിത്രമാണ് രാമലീല.
സച്ചിയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമലീല. ഈ ചിത്രത്തിനു വെല്ലുവിളി ഉയര്‍ത്തി പൃഥ്വിരാജിന്റെ ടിയാന്, ഫഹദ് ഫാസിലിന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ ചിത്രങ്ങളും തീയറ്ററുകളിലുണ്ടാവും.
COMMENTS