കഴിഞ്ഞ ദിവസം അനുജന് അനൂപ് കാണാനെത്തിയപ്പോഴാണ് ഫോണ്‍ ചെയ്യാനും മറ്റും പണമില്ലെന്ന കാര്യം ദിലീപ് പറഞ്ഞത്. പണം നേരിട്ട് അടയ്ക്കാന്‍ വകുപ...
കഴിഞ്ഞ ദിവസം അനുജന് അനൂപ് കാണാനെത്തിയപ്പോഴാണ് ഫോണ്‍ ചെയ്യാനും മറ്റും പണമില്ലെന്ന കാര്യം ദിലീപ് പറഞ്ഞത്. പണം നേരിട്ട് അടയ്ക്കാന്‍ വകുപ്പില്ലെന്നും മണി ഓര്‍ഡറായി അയയ്ക്കാനും അധികൃതര്‍ പറയുകയായിരുന്നു
കൊച്ചി : റിമാന്‍ഡ് പ്രതിയായിയ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന് ദിലീപിന് ഫോണ്‍ ചെയ്യുന്നതിനും മറ്റു നിത്യ ചെലവുകള്‍ക്കുമായി 200 രൂപ മണി ഓര്‍ഡര്‍.
കഴിഞ്ഞ ദിവസം അനുജന് അനൂപ് കാണാനെത്തിയപ്പോഴാണ് ഫോണ്‍ ചെയ്യാനും മറ്റും പണമില്ലെന്ന കാര്യം ദിലീപ് പറഞ്ഞത്. പണം നേരിട്ട് അടയ്ക്കാന്‍ വകുപ്പില്ലെന്നും മണി ഓര്‍ഡറായി അയയ്ക്കാനും അധികൃതര്‍ പറയുകയായിരുന്നു.
റിമാന്‍ഡ് തടവുകാരനായതിനാല്‍ ദിലീപിന് ജയിലില്‍ ജോലിയില്ല. അതുകൊണ്ടു തന്നെ വരുമാനവുമില്ല. അതുകൊണ്ടാണ് വീട്ടുകാര്‍ക്ക് പണം അയയ്ക്കേണ്ടിവന്നത്.
അയച്ച പണം ദിലീപിന്റെ കൈവശം കൊടുക്കില്ല. ജയില്‍ അധികൃതര്‍ തന്നെ സൂക്ഷിക്കും. ഇതില്‍ നിന്നു ചെലവഴിക്കുന്നതിനനുസരിച്ചു കുറയും.
ജയിലിലെ കോയിന് ബൂത്തില്‍ നിന്നു പരമാവധി അഞ്ചു രൂപയ്ക്കാണ് ആഴ്ചയില്‍ ഫോണ്‍ ചെയ്യാനാവുക. പരമാവധി പതിനഞ്ചു മിനിറ്റിനപ്പുറം വിളി അനുവദിക്കില്ല.
ജയില്‍ കാന്റീനില്‍ നിന്നു കൊതുകുതിരി, ബിസ്കറ്റ്, പേസ്റ്റ് തുടങ്ങിയവ വാങ്ങാനും ഈ തുക ഉപയോഗിക്കാം. റിമാന്‍ഡ് കഴിഞ്ഞു തിരിച്ചുപോകുമ്പോള്‍ ബാക്കിയുള്ള തുക മടക്കിനല്‍കും.
കോടികളുടെ ആസ്തിയുള്ള നടനാണ് 200 രൂപയുടെ പോലും വിലയറിഞ്ഞ് ജയിലില്‍ കിടക്കുന്നതെന്നത് വിധിവൈപരീത്യമാവാം.
ജയിലില്‍ നിന്നു പള്‍സര്‍ സുനി ദിലീപിന് എഴുതിയതായി പറയുന്ന കത്തിലും മുന്നൂറു രൂപ മണി ഓര്‍ഡര്‍ അയയ്ക്കാന്‍ പറഞ്ഞിരുന്നു. അത് മറ്റൊരു തരത്തില്‍ ദിലീപിന് അറം പറ്റിയതുപോലെയായി.
Keywords: Dileep, Money Order, Anoop, Sub Jail
COMMENTS