കൊച്ചി: പല കോണുകളില്‍ നിന്നു നിരന്തര ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നടന് ദിലീപും ഭാര്യ കാവ്യാ മാധവനും കൊടുങ്ങല്ലൂര്‍ ...
കൊച്ചി: പല കോണുകളില്‍ നിന്നു നിരന്തര ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നടന് ദിലീപും ഭാര്യ കാവ്യാ മാധവനും കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെത്തി ശത്രുസംഹാഹര പുഷ്പാഞ്ജലി നടത്തി.
കഴിഞ്ഞ ദിവസം രാവിലെ നാലിന് നട തുറന്നപ്പോള്‍ തന്നെ ഇരുവരും എത്തി തൊഴുതു. അഞ്ചു മണിയോടെ മടങ്ങുകയും ചെയ്തു.
ക്ഷേത്രത്തില്‍ 28 സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ച് തൊഴുകയും ചെയ്തു.
വടക്കേ നട വഴിയാണ് ഇരുവരും ക്ഷേത്രത്തില്‍ കടന്നത്. ഇവിടെ ദിലീപ് പതിവായി തൊഴാനെത്താറുണ്ട്.
നേരത്തേയൊക്കെ എത്തുമ്പോള്‍ ക്ഷേത്രം ഭാരവാഹികളെ അറിയിക്കുമായിരുന്നു. ഇക്കുറി ആരെയും അറിയിക്കാതെയായിരുന്നു വരവ്.
കാവ്യയുമായുള്ള വിവാഹശേഷം ദിലീപ് ഇവിടെ എത്തുന്നതും ആദ്യമാണ്.
COMMENTS