കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള നടന്‍ ദിലീപിന്റെ ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള നടന്‍ ദിലീപിന്റെ ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. നടി ആക്രമിച്ച ശേഷം സുനിയെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ അടുത്തേയ്ക്കു അയച്ചത് ദിലീപാണെന്ന് പൊലീസ് പറയുന്നു.
നടിയെ ആക്രമിച്ച രംഗം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനു കൈമാറിയെന്നാണ് സുനി പൊലീസിനു മൊഴി നല്‍കിയത്. ആക്രമണ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡും അഭിഭാഷകനു കൈമാറിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഒളിവില്‍ കഴിയുമ്പോള്‍ അഭിഭാഷകന്റെ എറണാകുളത്തെ ഓഫിസിലെത്തി ഫോണ്‍ നല്‍കിയെന്നാണ് സുനിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഓഫീസ് പരിശോധിച്ചെങ്കിലും ബാഗ് മാത്രമാണ് കിട്ടിയത്.
പൊലീസ് പ്രതീഷ് ചാക്കോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. പ്രതീഷ് ചാക്കോ വ്യാഴാഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കോടതി ജാമ്യാപേക്ഷ വെള്ളിയാഴ്ചയിലേക്കു മാറ്റി. കോടതി അഭിഭാഷകന്റെ അറസ്റ്റ് തടഞ്ഞിട്ടില്ല.
വിതരണക്കാരുടെ സംഘടനയുടെ നിയമോപദേഷ്ടാവു കൂടിയാണ് പ്രതീഷ് ചാക്കോ.
Summary: Police reveal more about the connection between Dileep and Pulsar Suni, who is main accused in the actress molestation case. Police says that Dileep arranged lawyer for Pulsar Suni after molestation.

COMMENTS