കലാഭവന്‍ മണിയുമായി ചേര്‍ന്നായിരുന്നു ദിലീപ് ഡി സിനിമാസ് ആദ്യം പദ്ധതിയിട്ടത്. ഡിഎം സിനിമാസ് എന്നായിരിക്കും സമുച്ചയത്തിന്റെ പേരെന്ന് കല...
കലാഭവന്‍ മണിയുമായി ചേര്‍ന്നായിരുന്നു ദിലീപ് ഡി സിനിമാസ് ആദ്യം പദ്ധതിയിട്ടത്. ഡിഎം സിനിമാസ് എന്നായിരിക്കും സമുച്ചയത്തിന്റെ പേരെന്ന് കലാഭവന്‍ മണി തന്നെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അവസാനം എല്ലാമായി വന്നപ്പോള്‍ ഡി സിനിമാസ് മാത്രമായി
ജാവേദ് റഹ്മാന്
കോഴിക്കോട് : നടന് ദിലീപ് ചാലക്കുടിയില്‍ നിര്‍മിച്ച ഡി സിനിമാസ് എന്ന സമുച്ചയത്തിന്റെ പിന്നാമ്പുറ കഥകളെക്കുറിച്ചു പൊലീസും സിബിഐയും വെവ്വേറെ അന്വേഷണം ശക്തമാക്കി.
കലാഭവന്‍ മണിയുമായി ചേര്‍ന്നായിരുന്നു ദിലീപ് ഡി സിനിമാസ് ആദ്യം പദ്ധതിയിട്ടത്. ഡിഎം സിനിമാസ് എന്നായിരിക്കും സമുച്ചയത്തിന്റെ പേരെന്ന് കലാഭവന്‍ മണി തന്നെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അവസാനം എല്ലാമായി വന്നപ്പോള്‍ ഡി സിനിമാസ് മാത്രമായി.
കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം മണിക്കും ഇതില്‍ നിക്ഷേപമുണ്ടായിരുന്നുവെന്നും പിന്നീട് ഇതിന്റെ പേരില്‍ ദിലീപും മണിയും തമ്മില്‍ തെറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ വഴിക്ക് സിബിഐ അനേഷണം ആരംഭിച്ചിട്ടുണ്ട്.
തീയറ്റര്‍ സമുച്ചയം കൊട്ടാരക്കരയില്‍ തുടങ്ങാനാണ് ദിലീപ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍, കലാഭവന്‍ മണിയുടെ നിര്‍ബന്ധപ്രകാരമാണ് ചാലക്കുടിയിലെത്തിയതെന്നാണ് പറയുന്നത്. സ്ഥലം കണ്ടെത്തിയതും മണിയാണെന്നും പറയപ്പെടുന്നു.
മണിയുടെ മരണത്തിനു പിന്നില്‍ ദിലീപിന്റെ കരങ്ങളുണ്ടോ എന്ന് അന്വേഷിക്കണമെന്ന് മണിയുടെ സഹോദരന് രാമകൃഷ്ണന് ആവശ്യപ്പെട്ടതും ഈ വഴിക്കുള്ള അന്വേഷണത്തിനു കാരണമായി.
ഇതേസമയം, ഈ വിഷയത്തില്‍ ദിലീപിനു പുറമേ ഒരു പ്രതിപക്ഷ ജനപ്രതിനിധിക്കും നിക്ഷേപമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഇതു നില്ക്കുന്ന ഭൂമിയില്‍ ഒരു ഭാഗം പുറമ്പോക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഡി സിനിമാസ് പ്രവര്‍ത്തിക്കുന്നതില്‍ ഒരു ഭാഗം ഭൂമി കൈയേറിയതാണെന്ന് നേരത്തേ ആക്ഷേപമുണ്ടായിരുന്നു. അന്ന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഈ കേസ് അവസാനിപ്പിക്കുകയായിരുന്നു.
ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ഭൂമിയാണ് കൈയേറിയതെന്നാണ് ആരോപണം വന്നിരിക്കുന്നത്.
ഈ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ തിരു കൊച്ചി മന്ത്രിസഭ ഒരേക്കര്‍ ഭൂമി നല്‍കിയിരുന്നു. ഈ ഭൂമിയാണ് ഡി സിനിമാസ് കൈയേറിയതെന്നാണ് ആക്ഷേപം.
2005ല്‍ ഈ ഭൂമി എട്ട് ആധാരങ്ങളാക്കി ദിലീപ് വാങ്ങുകയായിരുന്നു. ഇതില്‍ 35 സെന്റ് തോട് പുറമ്പോക്കും ഉള്‍പ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ വിഷയത്തില്‍ അന്വേഷണത്തിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് ഉത്തരവിട്ടിരിക്കുകയാണ്. 2015ല്‍ ഇതിനെക്കുറിച്ച് അന്വേഷണത്തിന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് പിന്നീട് മരവിപ്പിക്കപ്പെടുകയായിരുന്നു.
The police and the CBI have been investigating separately on the back-stories of the D Cinemas complex in Chalakudy.
D Cinemas was originally planned by Dileep and Kalabhavan Mani. Kalabhavan Mani had told his friends that it may be named as 'DM Cinemas'.
The CBI, which is investigating the death of Kalabhavan Mani, has also been investigating this also.
Keywords: Javed Rahman, Dileep, theater complex, Kottarakkara, Kalabhavan Mani, Chalakudy, Opposition, D-Cinema, Chalakkudy Sree Dharamangalam Sreekrishna Swamy Temple, Kochi ,government, revenue minister E Chandrasekharan, Land Revenue Commissioner
COMMENTS