തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലര്‍ ഐ.പി. ബിനു അടക...
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലര്‍ ഐ.പി. ബിനു അടക്കമുള്ളവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രതിന് സാജ് കൃഷ്ണയും റിമാന്‍ഡിലാണ്.
വെളുപ്പിന് ബിജെപി ഓഫീസ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍ പോയ ഇവരെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിന് സമീപത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത കൗണ്‍സിലര്‍ ബിനു, പ്രതിന് സാജ് എന്നിവരുള്‍പ്പടെ മൂന്ന് പേരെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.
സസ്പെന്ഷന് വിവരം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്ത സമ്മേളനത്തിലുടെയാണ് അറിയിച്ചത്.
ഉന്നത നേതാക്കളുടെ ഒത്താശയോടെ ആര്‍എസ്എസ് സംസ്ഥാനത്ത് ആസൂത്രിത ആക്രമണം അഴിച്ചുവിടുന്നു. ഇതിന്റെ ഭാഗമായാണ് തന്റെ വീടിനു നേരെ ആക്രമണമുണ്ടായതെന്നും കോടിയേരി പറഞ്ഞു.
ബിജെപി ഓഫീസിനു നേരെയുണ്ടായ ആക്രമണം അപലപനിയമാണ്. കൗണ്‍സിലര്‍ ബിനുവിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് ബിജെപി ഓഫീസ് ആക്രമിച്ചത്. എന്ത് പ്രകോപനമുണ്ടായാലും പാര്‍ട്ടി ഓഫീസ് ആക്രമിക്കാന്‍ പാടില്ല. എല്ലാവര്ക്കും ഇതില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Keywords: BJP, CPM, SFI leader, remand, Binu, BJP office, Student Center, Saj, Kodiyeri Balakrishna, RSS
COMMENTS