ഭൂമി കൈയേറ്റം അന്വേഷിക്കുന്ന സംഘവും നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘവും മൊഴിയെടുപ്പില്‍ ഒരുമിക്കും കൊച്ചി: നടന് ദിലീപിന്റെ ഭൂ...
ഭൂമി കൈയേറ്റം അന്വേഷിക്കുന്ന സംഘവും നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘവും മൊഴിയെടുപ്പില്‍ ഒരുമിക്കും
കൊച്ചി: നടന് ദിലീപിന്റെ ഭൂമികൈയേറ്റത്തെക്കുറിച്ച് പരാതി നല്കിയ സന്തോഷിനെ ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി മൊഴിയെടുക്കും.
ഭൂമി കൈയേറ്റം അന്വേഷിക്കുന്ന സംഘവും നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘവും മൊഴിയെടുപ്പില്‍ ഒരുമിക്കും.
നടന് നടത്തിയിട്ടുള്ള കൂടുതല്‍ കൈയേറ്റങ്ങളെ കുറിച്ച് വിവരം ശേഖരിക്കുന്നതിനാണ് മൊഴിയെടുക്കുന്നത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘവും ഇയാളില്‍ നിന്ന് മൊഴിയെടുക്കുമെന്നാണ് സൂചന.
ദിലീപിനും കുടുംബത്തിനും അഞ്ചു ജില്ലകളിലായി 21.67 ഏക്കര്‍ കരഭൂമിയുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ഭര്‍ത്താവും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന് ഭൂപരിഷ്കരണ നിയമം അനുസരിച്ചു പരമാവധി കൈവശം വയ്ക്കാവുന്ന കരഭൂമി അളവ് 15 ഏക്കര്‍ മാത്രമാണ്. അല്ലാത്ത പക്ഷം തോട്ടഭൂമി ആയിരിക്കണം.
അധികമുള്ള 6.67 ഏക്കര്‍ ഭൂമി പിടിച്ചെടുക്കാനാവുമോ എന്നും ലാന്‍ഡ് ബോര്‍ഡ് പരിശോധിക്കുന്നുണ്ട്.
The police team called the complainant against actor Dileep's land encroachment to the Alwey police club for registering his statement.
The statements are being taken to collect more information about the actor's further encroachment .
Investigation team found 21.67 acres land in the five districts for Dilipin and his family. Under the Land Reform Act, only 15 acres of land is permitted for a family of father, mother and children.
The Land Board examines whether to capture additional 6.67 acres of land.
Keywords: Dileep, land encroachment, The police team, complainant, Alwey police club, statement, information, Investigation team , Land Reform Act, father, mother , children
COMMENTS