കൊച്ചി: ലൈംഗിക പീഡനങ്ങളുടെ വാര്‍ത്ത നിത്യവും വാര്‍ത്തയാകുന്നു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങളാണ് കൂടുതല...
കൊച്ചി: ലൈംഗിക പീഡനങ്ങളുടെ വാര്‍ത്ത നിത്യവും വാര്‍ത്തയാകുന്നു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങളാണ് കൂടുതലും വാര്‍ത്തയില്‍ നിറയുന്നത്.
എന്നാല്‍, പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ലൈംഗികാതിക്രമത്തിനു വിധേയരാകുന്നത് ആണ്‍കുട്ടികളാണെന്നു പഠനം.
കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തില്‍ ഒരു വര്‍ഷത്തിനിടെ ലൈംഗികാതിക്രമത്തിനു വിധേയരായ ആണ്‍കുട്ടികള്‍ 29.5 ശതമാനമാണ്. എന്നാല്‍, പെണ്‍കുട്ടികള്‍ 6.2 ശതമാനം മാത്രമാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശാരീരിക അതിക്രമം നേരിട്ട ആണ്‍കുട്ടികളുടെ എണ്ണം 83.4 ശതമാനമാണ്. നേരെ മറിച്ച്, 61.7 ശതമാനം പെണ്‍കുട്ടികള്‍ ശാരീരികമായി ആക്രമിക്കപ്പെട്ടു.
ബ്രിട്ടനിലെ സ്റ്റാഫഡിലെ സെയ്ന്റ് ജോര്‍ജ്ജ്‌സ് ആശുപത്രിയിലെ ഡോ. മനോജ് കുമാര്‍ തേറയില്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. സെബിന്ദ് കുമാര്‍, ബ്രിട്ടണിലെ വോള്‍വെര്‍ഹാംപ്ടണ്‍ സര്‍വകലാശാല മെന്റല്‍ ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. സുരേന്ദ്ര് പി. സിങ്, വോര്‍വെര്‍ഹാംപ്ടണിലെ ബ്ലോക്ക് കണ്‍ട്രി പാര്‍ട്ട്ണര്‍ഷിപ്പ് എന്‍.എച്ച്.എസ് ഫൗണ്ടേഷനിലെ നില്‍മാധബ് കാര്‍ എന്നിവരാണ് പഠനം നടത്തിയത്.
6682 കുട്ടികളെ പഠനവിധേയരാക്കി. ഇവരില്‍ 4242 ആണ്‍കുട്ടികളും 2440 പെണ്‍കുട്ടികളും ഉണ്ടായിരുന്നു.
Tags: Kerala, ChildAbuse, Health, SexualAbuse, Students, Study

COMMENTS