കോഴിക്കോട്: നടന് ദിലീപ് ദയ അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹത്തിനു ഹൈക്കോടതി ജാമ്യം നല്‍കില്ലെന്നാണ് പ്രതീക്ഷയെന്നും സിപിഎം പോളിറ്റ് ബ്യൂറ...
കോഴിക്കോട്: നടന് ദിലീപ് ദയ അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹത്തിനു ഹൈക്കോടതി ജാമ്യം നല്‍കില്ലെന്നാണ് പ്രതീക്ഷയെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്.
ഇതേസമയം, ദിലീപിനെ അറസ്റ്റു ചെയ്ത പൊലീസ് മണ്ടന്മാരാണെന്നു കരുതുന്നില്ലെന്ന് നടന് വിനായകനും പ്രതികരിച്ചു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ മതനിരപേക്ഷതയ്ക്കായി പെണ്‍കൂട്ടായ്മ എന്ന ദേശീയ സെമിനാര്‍ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൃന്ദ.
വൃന്ദ പറയുന്നു:
ഇന്ത്യന്‍ ക്രിമിനല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നടിയെ പീഡിപ്പിക്കാന്‍ നടന് ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുന്നത്. കേസില്‍ ഉറച്ചുനിന്ന പെണ്‍കുട്ടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയാണ്. കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ വേഗത്തില്‍ പിടികൂടിയ പിണറായി വിജയന് സര്ക്കാരിനെഅഭിനന്ദിക്കുന്നു.
ദയവിന്റെ കണിക പോലും അറസ്റ്റിലായ നടന് അര്‍ഹിക്കുന്നില്ല. അത് ഹൈക്കോടതി മനസ്സിലാക്കുമെന്നാണ് കരുതുന്നത്. നടന്റെ അറസ്റ്റ് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണം.
മതനിരപേക്ഷതയ്ക്ക് ആദ്യം വേണ്ടത് ലിംഗസമത്വമാണ്. നടിക്കെതിരെ നടന്ന ആക്രമത്തില്‍ മുഖം നോക്കാതെ നടപടിയെടുത്തതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ആക്രമത്തെ ഒരു തരത്തിലും വച്ചുപൊറുപ്പിക്കുന്ന സര്‍ക്കാരല്ല കേരള സര്‍ക്കാരെന്ന് വ്യക്തമാവുകയാണ്.
ഇതേസമയം, നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ചിലതു പറയാനുണ്ടെന്നും കോടതി വിധികള്‍ വരുന്നതിനായി കാത്തിരിക്കുകയാണെന്നും വിനായകന് നെഹ്റു ട്രോഫി വള്ളം കൡയുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ടു പറഞ്ഞു.
സിനിമയില്‍ വലിയ മാറ്റങ്ങള്‍ വരികയാണെന്നും കുറച്ചുകൂടി കാത്തിരുന്നാല്‍ നല്ലകാലം വരുമെന്നും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ വിനായകന് പറഞ്ഞു.
Keywords: Dileep, Brinda Karat, Vinayakan, Dileep
COMMENTS