സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കിട്ടാക്കനിയായിരുന്ന ബീഹാറും തങ്ങളുടെ നിയന്ത്രണത്തിനു കീഴിലേക്കു കൊണ്ടുവന്നുകൊണ്ട് ഇന്ത്യയുടെ 70 ശതമാനം പ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കിട്ടാക്കനിയായിരുന്ന ബീഹാറും തങ്ങളുടെ നിയന്ത്രണത്തിനു കീഴിലേക്കു കൊണ്ടുവന്നുകൊണ്ട് ഇന്ത്യയുടെ 70 ശതമാനം പ്രദേശത്തും ബിജെപി ആധിപത്യമുറപ്പിക്കുന്നു.ബിജെപി നേരിട്ടോ, സഖ്യകക്ഷികളോ ആണ് ഇപ്പോള്‍ രാജ്യത്തിന്റെ എഴുപതു ശതമാനം പ്രദേശത്തും ഭരിക്കുന്നത്.
ഇതോടെ, 2019ല്‍, നിലവിലുള്ളതിലും ഭൂരിപക്ഷത്തില്‍ തിരിച്ചെത്താമെന്ന അതിരറ്റ ആത്മവിശ്വാസത്തിലേക്കാണ് ബിജെപി എത്തിച്ചേര്‍ന്നിരിക്കുന്നത്.
ജെഡിയു നേതാവ് നിതീഷ് കുമാറിനെ എന്‍ഡിഎ പക്ഷത്തേയ്ക്ക് എത്തിച്ചത് ഏറ്റവും വലിയ രാഷ്ട്രീയ വിജയമായാണ് ബിജെപി കാണുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളെന്നും അഴിമതി രഹിതനെന്നും പേരുള്ള നിതീഷ് വരുന്നത് എന്‍ഡിഎക്ക് എല്ലാ അര്‍ത്ഥത്തിലും സന്തോഷം പകരുന്നതാണ്. മാത്രമല്ല, പുതുതായി 20 എംപിമാരെ കൂടി എന്‍ഡിഎക്കു കിട്ടുകയുമാണ്.
നിതീഷ് മറുകണ്ടം ചാടിയതോടെ ബിജെപി വിരുദ്ധ ദേശീയ ബദല്‍ എന്ന സ്വപ്‌നവും പൊലിമ മങ്ങുകയാണ്. നിതീഷിനെയായിരുന്നു പ്രധാനമന്ത്രി പദത്തിലേക്കു വരെ മൂന്നാം മുന്നണി കണ്ടുവച്ചിരുന്നത്.
ഇപ്പോള്‍ രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളെല്ലാം ബിജെപി ഭരണത്തിന്‍ കീഴിലായിട്ടുണ്ട്. തമിഴ്‌നാട്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സഖ്യ കക്ഷികളാണ് അധികാരത്തിലെന്നതും ബിജെപിക്കു സന്തോഷം പകരുന്നു.
ബിജെപി വളരുന്നതിനനുസരിച്ച് കോണ്‍ഗ്രസ് തളരുകയുമാണ്. നിലവില്‍ കര്‍ണാടകവും പഞ്ചാബും മാത്രമാണ് കോണ്‍ഗ്രസിന്റെ പക്കലുള്ള വലിയ സംസ്ഥാനങ്ങള്‍. പക്ഷേ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകം പിടിക്കാന്‍ ബിജെപിയും ബിഎസ് യദിയൂരപ്പയും അത്യദ്ധ്വാനത്തിലാണ്. ആന്ധ്രയിയലും തെലങ്കാനയിലും ഭരണകക്ഷികള്‍ക്ക് കൂറ് ബിജെപിയോടാണ്.
കാംരൂപ് മുതല്‍ കച്ച് വരെയും കശ്മീര്‍ മുതല്‍ കന്യാകുമാരിയി വരെയും കാല്‍ക്കീഴിലാക്കുക എന്ന ബിജെപിയുടെ സ്വപ്‌നമാണ് ഒരര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
ഇനിയിപ്പോള്‍ ബിജെപിക്ക് കടുത്ത വെല്ലുവിളിയായി ശേഷിക്കുന്നത് കേരളവും പശ്ചിമ ബംഗാളും മാത്രമാണ്.
BJP directly or allies are now ruling in seventy percent of the country.
With this, in 2019, the BJP has reached out to the confidence to retain power at center.
JD (U) leader Nitish Kumar is the BJP's biggest political gain. With Nitish's moves, the BJP's anti-BJP national alternative is also fading.
Now all the major states of the country have come under the rule of the BJP.
The Congress is getting tired as the BJP is growing. At present, only Karnataka and Punjab are the bigger states with the Congress rule.
Keywords: BJP, India, Bihar , NDA, CM, Nitish, prime minister, Tamil Nadu , Odisha, Karnataka, Punjab, Congress, Karmup, Kutch , Kashmir , Kanyakumari, Kerala , West Bengal
COMMENTS