ജാവേദ് റഹ്മാന് കോഴിക്കോട് : ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നാടുകാണിച്ചുരത്തിനു സമീപം ദേവാലത്ത് ഒളിച്ചു കഴിയുന്നതായുള്ള പൊലീസ് റിപ്പോര...
ജാവേദ് റഹ്മാന്
കോഴിക്കോട് : ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നാടുകാണിച്ചുരത്തിനു സമീപം ദേവാലത്ത് ഒളിച്ചു കഴിയുന്നതായുള്ള പൊലീസ് റിപ്പോര്‍ട്ട് സുനിയെ പുറത്തെത്തിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നു സൂചന.
തന്നെ പൊലീസ് വളഞ്ഞുകഴിഞ്ഞുവെന്നു അപ്പുണ്ണി മനസ്സിലാക്കുന്നതോടെ ഇപ്പോഴുള്ള ഒളിയിടത്തില്‍ നിന്ന് ഇയാള്‍ മാറുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. അങ്ങനെ മാറുന്ന വേളയില്‍ ഇയാളെ പിടികൂടുകയാണ് പൊലീസിന്റെ തന്ത്രം.
നാടുകാണി ചുരത്തിനു സമീപത്തെ ഈ മേഖല പതിവായി ഷൂട്ടിംഗ് നടക്കുന്ന സ്ഥലമാണ്. അതുകൊണ്ടു തന്നെ ഇവിടെ അപ്പുണ്ണിക്ക് പരിചയക്കാരുണ്ടെന്നത് ഉറപ്പാണ്. താമസിക്കാന്‍ ഇടങ്ങള്‍ കിട്ടാനും സാദ്ധ്യതയുണ്ട്.
പക്ഷേ, തന്നെ പലരും തിരിച്ചറിയുമെന്നുള്ളതുകൊണ്ട് ഇയാള്‍ ഇവിടെ താമസിക്കുമോ എന്ന സംശവും പൊലീസിനുണ്ട്.
എന്തായാലും അപ്പുണ്ണിയെ അന്വേഷക സംഘത്തിന് അത്യാവശ്യമായി കിട്ടേണ്ടതുണ്ട്. ഇയാളെ എവിടെനിന്നായാലും പിടികൂടിയെങ്കില്‍ മാത്രമേ നടി ആക്രമിക്കപ്പെട്ട കേസ് മുന്നോട്ടു കൊണ്ടുപോകാനാവൂ.
COMMENTS