ആലുവ :നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെന്ന സുനില്‍രാജ് ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരായത്. ദിലീപ് അറസ്റ്റിലാ...
ആലുവ :നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെന്ന സുനില്‍രാജ് ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരായത്.
ദിലീപ് അറസ്റ്റിലായതോടെ അപ്പുണ്ണി ഒളിവില്‍ പോയിരുന്നു. മൂന്നാഴ്ചത്തെ ഒളിവ് വാസത്തിനു ശേഷമാണ് അപ്പുണ്ണി ഇന്ന് പുറത്തുവരുന്നത്. സഹോദരനൊപ്പമാണ് അപ്പുണ്ണി എത്തിയത്.
കേസിലെ മുഖ്യപ്രതിയായ സുനിയുമായി ദിലീപിനെ ബന്ധിപ്പിക്കാനുള്ള കണ്ണിയാണ് അപ്പുണ്ണിയെന്നാണ് പോലീസിന്റെ വിശ്വാസം. ജയിലില്‍ നിന്നും പള്‍സര്‍ സുനി വിളിച്ചത് അപ്പുണ്ണിയുടെ ഫോണിലേക്ക് ആയിരുന്നുവെന്നും ദിലീപിനുള്ള പള്‍സര്‍ സുനിയുടെ കത്തുമായി എത്തിയ ആളുമായ് ബസ് സ്റ്റാന്‍ഡില്‍ വച്ച് അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയെന്നും പോലീസ് കണ്ടെത്തിയിരുന്നു.
കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പോലീസ് ക്ലബ്ബില്‍ കയറിപ്പോകവേ അപ്പുണ്ണി മാധ്യമങ്ങളോടു പറഞ്ഞു.
COMMENTS