ദിലീപിനെ സഹോദരനെ പോലെയാണ് കണ്ടിരുന്നതെന്നും ഇത്രയും വലിയ തെറ്റു ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നും മുകേഷ് കൊല്ലം: നടി ആക്രമിക...
ദിലീപിനെ സഹോദരനെ പോലെയാണ് കണ്ടിരുന്നതെന്നും ഇത്രയും വലിയ തെറ്റു ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നും മുകേഷ്
കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എംഎല്‍എയുമായ മുകേഷ് വിഷമവൃത്തത്തിലായി.
ദിലീപിനെ സഹോദരനെ പോലെയാണ് കണ്ടിരുന്നതെന്നും ഇത്രയും വലിയ തെറ്റു ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നുമാണ് മുകേഷ് ഇപ്പോള്‍ പറയുന്നത്.
ദിലീപിനെ വിശ്വസിച്ചു പോയി. തെറ്റുകാരനെന്ന് അറിഞ്ഞപ്പോള്‍ അപലപിച്ചുവെന്നും മുകേഷ് പറഞ്ഞു.
പള്‍സര്‍ സുനി ക്രിമിനലാണെന്ന് അറിഞ്ഞിരുന്നില്ല. അമിത വേഗത്തെ തുടര്‍ന്നാണ് സുനിലിനെ തന്റെ ഡ്രൈവര്‍ സ്ഥാനത്തു നിന്നു മാറ്റിയത്. തനിക്കെതിരായ പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും മുകേഷ് പറഞ്ഞു.
ഇതേസമയം, മുകേഷ് എംഎല്‍എയോട് അടിയന്തരമായി കൊല്ലത്ത് എത്താന്‍ സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത് പല അഭ്യൂഹങ്ങള്‍ക്കു ഇടയാക്കിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ചതിന് മുകേഷിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതു പാര്‍ട്ടിയേയും വിഷമവൃത്തത്തിലാക്കി.
ഇതിനിടെ, നടി ആക്രമിക്കപ്പെട്ട ദിവസം മുകേഷിനെ ദിലീപ് പല തവണ വിളിച്ചിരുന്നതായി വാര്‍ത്ത വന്നിട്ടുണ്ട്. ഇതു മുകേഷിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
COMMENTS