കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ റിമാര്ഡില് കഴിയുന്ന നടന് ദിലീപിനു ജയിലില്‍ പ്രത്യേക പരിഗണന നല്കുന്നു എന്ന വാര്‍ത്ത നിഷേധിച്ച് ജയി...
കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ റിമാര്ഡില് കഴിയുന്ന നടന് ദിലീപിനു ജയിലില്‍ പ്രത്യേക പരിഗണന നല്കുന്നു എന്ന വാര്‍ത്ത നിഷേധിച്ച് ജയില്‍ എഡിജിപി ആര്. ശ്രീലേഖ. ജയിലില്‍ ദിലീപിനു പ്രത്യേക പരിഗണനകളൊന്നും നല്‍കിയിട്ടില്ലെന്ന് എഡിജിപി പറഞ്ഞു.
ദിലീപിനു പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന തരത്തില്‍ പുറത്തുവരുന്ന ആരോപണങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്നും അതെങ്ങനെ വാര്‍ത്തയായി പുറത്തുവരുന്നു എന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് ശ്രീലേഖ പറഞ്ഞു. ജയില്‍ സൂപ്രണ്ടിനോടും മറ്റും ഇക്കാര്യത്തില്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.
ജയിലില്‍ നടന് ദിലീപിനു പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന തരത്തിലാണ് വാര്‍ത്ത വന്നത്. ജയിലില്‍ മറ്റു തടവുകാര്‍ കഴിക്കുന്ന ഭക്ഷണമല്ല ദിലീപ് കഴിക്കുന്നതെന്നും തടവുകാര്‍ ഭക്ഷണം കഴിച്ചു ജയിലിനുള്ളിലേക്കു മടങ്ങിയ ശേഷം ജയിലിലെ അടുക്കളയില്‍ പ്രത്യേക ഭക്ഷണമാണ് ദിലീപിനു നല്‍കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
ജയിലില്‍ ദിലീപിനെ സഹായിക്കാനായി മറ്റൊരു തടവുകാരനെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വാര്‍ത്തവന്നിരുന്നു.
Tags: Dileep, Actor, Crime, Kerala, Jail, Police, ADGP

COMMENTS