ന്യൂഡല്‍ഹി: 39 ഇന്ത്യക്കാര്‍ ഐഎസ് ഭീകരരുടെ ബന്ദികളായി ഇപ്പോഴും ഇറാഖിലുണ്ട്. ഇവരില്‍ മലയാളികളുമുണ്ടോ എന്നു വ്യക്തമല്ല. 2014ലാണ് ഇവരെ ഇറ...
ന്യൂഡല്‍ഹി: 39 ഇന്ത്യക്കാര്‍ ഐഎസ് ഭീകരരുടെ ബന്ദികളായി ഇപ്പോഴും ഇറാഖിലുണ്ട്. ഇവരില്‍ മലയാളികളുമുണ്ടോ എന്നു വ്യക്തമല്ല. 2014ലാണ് ഇവരെ ഇറാക്കില്‍ കാണാതായത്.
ഇറാക്കില്‍ ഐഎസ് ഭീകരരുടെ നിയന്ത്രണത്തിലുള്ള ബാദുഷ് ഗ്രാമത്തിലെ ഏതോ തടങ്കല്‍ പാളയത്തില്‍ ഇവര്‍ ഉള്ളതായാണ് വിവരം. ഐഎസില്‍ നിന്ന് ഈ പ്രദേശം ഇറാക്കി സേന മോചിപ്പിച്ചാല്‍ മാത്രമേ ഇവരുടെ കാര്യത്തില്‍ എന്തെങ്കിലും ഉറപ്പ് ലഭിക്കുകയുള്ളൂ.
മൊസൂളിനടുത്താണ് ബാദുഷ് ഗ്രാമം. മൊസൂള്‍ മോചിപ്പിച്ച ഇറാക്കി സേന ഈ പ്രദേശവും പിടിച്ചടക്കുമെന്നാണ് പ്രതീക്ഷ.
ഇറാക്കില്‍ തടങ്കലിലുള്ളവരില് അധികവും പഞ്ചാബില്‍ നിന്നുള്ളവരാണ്. ഇവരുടെ കുടുംബാംഗങ്ങളെ സുഷമാ സ്വരാജ് ഡല്‍ഹിയില്‍ വിളിപ്പിച്ചു സമാശ്വസിപ്പിച്ചിരുന്നു.
Keywords: Indians, Iraq, Mosoul, Sushama Swaraj, VKSingh
COMMENTS