പാട്ന: വീണ്ടും വിവാദ പരാമര്‍ശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നില്ല എന്ന പരാ...
പാട്ന: വീണ്ടും വിവാദ പരാമര്‍ശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നില്ല എന്ന പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.
വിദേശികളായ വിശിഷ്ടാതിഥികള്‍ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ താജ്മഹലിന്റെയും മറ്റു മിനാരങ്ങളുടെയും പകര്‍പ്പാണ് സമ്മാനമായി നല്‍കുന്നത്. എന്നാല്‍, ഇവയൊന്നും ഇന്ത്യന്‍ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നവയല്ല. അതിനാല്‍, വിശിഷ്ടാതിഥികളായി വരുന്നവര്‍ക്ക് രാമായണത്തിന്റെയും ഭഗവത് ഗീതയുടെയും കോപ്പികളാണ് നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യ സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്മാര്ക്ക് മോദി പ്രധാനമന്ത്രിയായതിനുശേഷം സമ്മാനിക്കുന്നത് രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും കോപ്പികളാണ്. വിദേശരാജ്യത്തു നിന്നെത്തുന്ന ഒരു രാഷ്ട്രത്തലവന് രാമായണം സമ്മാനിക്കുമ്പോള്‍ ബീഹാറിന്റെ ചരിത്രമാണ് ഊട്ടിയുറപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്നതിന്റെ ഭാഗമായി ബീഹാറില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയെ അഭിസംഭോധന ചെയ്തു സംസാരിക്കുകായിരുന്നു യോഗി ആദിത്യനാഥ്.

Summary: Yogi Adityanath said Taj Mahal has no connection with India's culture
He commended PM's practice of gifting Ramayana to foreign dignitaries.
Tags: Utterpradesh, Yogi Adityanath, Taj Mahal, Ramayana, India, Narendra Modi
COMMENTS