ലണ്ടന്‍: ലണ്ടന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബര്‍മിങ്ഹാമില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കഴിയുന്ന ഹോട്ടല്‍ അടച്ചിട്ടു. ടീമിന് അതിശക...
ലണ്ടന്‍: ലണ്ടന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബര്‍മിങ്ഹാമില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കഴിയുന്ന ഹോട്ടല്‍ അടച്ചിട്ടു. ടീമിന് അതിശക്തമായ സുരക്ഷയും ഒരുക്കയിട്ടുണ്ട്. മത്സരം നടക്കുന്ന എഡ്ജ്ബാണ്‍ സ്‌റ്റേഡിയത്തിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഹോട്ടലിനു സമീപത്തുകൂടിയുള്ള വാഹന ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്ഥാനും എഡ്ജ്ബാസ്റ്റണില്‍ ഇന്നു മുഖാമുഖം വരികയാണ്. ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഈ മത്സരത്തിന് മഴ ഭീഷണിയുണ്ട്. ഇതിനു പുറമേയാണ് ഇപ്പോള്‍ ഭീകരാക്രമണവും കരിനിഴല്‍ പരത്തിയിരിക്കുന്നത്.
രണ്ട് വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. 2013 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയ്ക്കായിരുന്നു ജയം.
ഇതേസമയം, ലണ്ടനില്‍ ഭീകരാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ സാധാരണക്കാരും മൂന്നുപേര്‍ ഭീകരരുമാണ്.
ലണ്ടന്‍ ബ്രിഡ്ജിനു സമീപം കാല്‍ നടയാത്രക്കാര്‍ക്കു മേലേയ്ക്ക് ഡ്രൈവര്‍ വാന്‍ ഓടിച്ചു കയറ്റിയതിനു പിന്നാലെ വാനില്‍ നിന്നിറങ്ങിയ ഭീകരര്‍ കണ്ണില്‍ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തുകയുമായിരുന്നു. എട്ടു മിനിറ്റോളം ഭീകരതാണ്ഡവമാടിയ ഇവരെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.
നിരവധി പോര്‍ക്ക് പരിക്കുണ്ട്. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് 48 പേരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. ബോറോ മാര്‍ക്കിറ്റിനു സമീപമാണ് സംഭവം. ബാറുകളും ഭക്ഷണശാലകളും നിരവധിയുള്ള പ്രദേശമാണ് ഇവിടം.
ദേഹത്ത് ബോംബ് പോലെ എന്തോ കെട്ടിവച്ചുകൊണ്ടാണ് ഇവര്‍ അക്രമത്തിനിറങ്ങിയത്. ഇവരുടെ ദേഹത്ത് ബോംബില്ലായിരുന്നുവെന്നു പിന്നീടു വ്യക്തമായെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ മാര്‍ക്ക് റൗലി പറഞ്ഞു.
അതിവേഗത്തിലെത്തിയ വാന്‍ ഫുട് പാത്തിലേക്ക് ഇരച്ചുകയറിയപ്പോള്‍ അപകടമാണെന്നു കരുതി ആളുകള്‍ ഓടിക്കൂടി. ഈതക്കത്തിനാണ് അക്രമികള്‍ അവരെ കുത്തിവീഴ്ത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പ്രധാനമന്ത്രി തെരേസ്സ മെയ് സ്ഥിതികള്‍ വിലയിരുത്താന്‍ അടിയന്തര സുരക്ഷാ സമിതിയുടെ യോഗം വിളിച്ചു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ സംഭവത്തെ അപലപിച്ചു.
In the context of London terror attacks, the hotel where the Indian cricket team staying is closed. The security for the team has also beefed up. India and Pakistan face-to-face in Edgbaston at the ICC Champions Trophy today.

COMMENTS