ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിട്ടു ദിവസങ്ങളായി, ആയിരക്കണക്കിനു ശസ്ത്രക്രിയകള്‍ മുടങ്ങി, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കുന്നതെന്താണെന്ന് ആര്‍ക്കും ഉത്തരമില്ല

സിദ്ധാര്‍ത്ഥ് ശ്രീനിവാസ്‌ തിരുവനന്തപുരം: ആയിരക്കണക്കിനു രോഗികള്‍ ശസ്ത്രക്രിയയ്ക്കായി കാത്തുകിടക്കുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേ...

സിദ്ധാര്‍ത്ഥ് ശ്രീനിവാസ്‌

തിരുവനന്തപുരം: ആയിരക്കണക്കിനു രോഗികള്‍ ശസ്ത്രക്രിയയ്ക്കായി കാത്തുകിടക്കുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയേറ്റര്‍ മെയിന്റനന്‍സ് ആഴ്ചകളായി ഇഴഞ്ഞുനീങ്ങുന്നു.

പ്രധാന ഓപ്പറേഷനുകള്‍ നടത്തുന്ന എ തിയേറ്ററാണ് വാര്‍ഷിക മെഡിന്റന്‍സിനായി അടച്ചിട്ടിരിക്കുന്നത്. പതിനഞ്ചു ദിവസത്തെ പണികള്‍ക്കാണ് തിയേറ്റര്‍ അടച്ചത്. ആ സമയം കഴിഞ്ഞ് ദിവസങ്ങളായിട്ടും പണി എങ്ങുമെത്തുന്നില്ല.

* അറ്റകുറ്റപ്പണിക്ക് അടച്ചത്  എ തിയേറ്റര്‍
* ഇവിടെ നടന്നിരുന്നത് ആഴ്ചയില്‍ 450 ശസ്ത്രക്രിയകള്‍
* പണി എന്നു തീരുമെന്ന് ആര്‍ക്കും ഉത്തരമില്ല
* ഇപ്പോള്‍ ശസ്ത്രക്രിയകള്‍ ബി തിയേറ്ററില്‍ വേണ്ടത്ര സൗകര്യമില്ലാതെ
* പല രോഗികളും സ്വകാര്യ ആശുപത്രികളിലേക്ക്
* അറ്റകുറ്റപ്പണി രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ മാത്രം

എ തിയേറ്ററില്‍ നടക്കേണ്ട ഓപ്പറേഷനുകള്‍ ഇപ്പോള്‍ ബി തിയേറ്ററിലാണ് നടത്തുന്നത്. വലിയ ഓപ്പറേഷനുകള്‍ നടത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ ബി തിയേറ്ററില്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ആഴ്ചയില്‍ കുറഞ്ഞത് 450 മേജര്‍ സര്‍ജറികളാണ് എ തീയേറ്ററിര്‍ നടത്തുന്നത്. ഇതു പകുതിയായി കുറഞ്ഞിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മാത്രമല്ല, വേണ്ടത്ര സംവിധാനങ്ങളില്ലാതെ പ്രധാന ശസ്ത്രക്രിയകള്‍ ബി തിയേറ്ററില്‍ നടത്തുന്നതു രോഗികളുടെ ജീവന്‍ പന്താടുന്നതിനും തുല്യമാണ്.

തിയേറ്ററിന്റെ പണി ഇഴയുന്നത് വലിയ സര്‍ജറികള്‍ക്കായി തീയതി ലഭിച്ചു കാത്തിരിക്കുന്ന രോഗികളെ  വലയ്ക്കുന്നു. സാധാരണക്കാരായ രോഗികളെയാണ് ഇതു വളരെയധികം ബാധിക്കുന്നത്. പണമുള്ളവര്‍ സ്വകാര്യ ആശുപത്രികളിലേക്കു പോകുമ്പോള്‍ തിയേറ്റര്‍ പൂട്ടിക്കിടക്കുന്നു എന്ന കാരണത്താല്‍ പാവം സാധാരണക്കാരായ രോഗികള്‍ ചികിത്സ കിട്ടാതെ വലയുകയാണ്. പലരുടെയും ജീവന്‍ തന്നെ അപകടത്തിലാവുന്ന സ്ഥിതിയാണ്.




സ്വകാര്യ ആശുപത്രി ലോബികളെ സഹായിക്കാനായി മനപ്പൂര്‍വം പണി വൈകിക്കുന്നതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതിനകം തന്നെ ഇവിടെ സര്‍ജറി നടക്കില്ലെന്നുകണ്ട് അത്യാവശ്യ സര്‍ജറി വേണ്ട പല രോഗികളും സ്വകാര്യ ആശുപത്രികളിലേക്കു പോയിട്ടുണ്ട്.

അറ്റകുറ്റപ്പണി ഇഴയുന്നതിനു പിന്നില്‍ അധികൃതരുടെയും കരാറുകാന്റെയും അലംഭാവമാണെന്ന പരാതി ഉയര്‍ന്നുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും പതിനഞ്ചു ദിവസത്തെ അറ്റകുറ്റപ്പണികള്‍ക്കായി തിയേറ്റര്‍ അടച്ചിട്ടെങ്കിലും പണി നിശ്ചിത സമയയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്നത്തെ ആരോഗ്യവകുപ്പു മന്ത്രി ഇടപെട്ടിട്ടുപോലും രണ്ടര മാസത്തോളം പണി നീണ്ടുപോയി. ഇക്കൊല്ലവും ഇത് ആവര്‍ത്തിക്കുമെന്ന ആശങ്കയിലാണ് ഡോക്ടര്‍മാരും രോഗികളും. യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കേണ്ടതിനു പകരം രാവിലെ 10 മണി മുതല്‍ വൈകിട്ടു നാലു മണി വരെയാണ് പണി നടക്കുന്നത്. അതു കഴിഞ്ഞാല്‍ പണിക്കാരെ ഇറക്കില്ല.

മുമ്പും അറ്റകുറ്റപ്പണികള്‍ക്കായി തിയേറ്റര്‍ അടച്ചിടാറുണ്ടെങ്കിലും കൃത്യസമയത്തു തന്നെ തിയേറ്റര്‍ പ്രവര്‍ത്തനസജ്ജമാക്കുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഈ അനാസ്ഥയ്ക്ക് ആരും മറുപടി പറയാതെ ഒഴിഞ്ഞുമാറുമ്പോള്‍ പാവം രോഗികള്‍ ജീവന്‍ കൈയിലെടുത്ത് പ്രാര്‍ത്ഥനയോടെ ദിനങ്ങള്‍ തള്ളിനീക്കുകയാണ്.





COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,286,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5168,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11216,Kochi.,2,Latest News,3,lifestyle,222,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1477,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,378,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,879,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1128,
ltr
item
www.vyganews.com: ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിട്ടു ദിവസങ്ങളായി, ആയിരക്കണക്കിനു ശസ്ത്രക്രിയകള്‍ മുടങ്ങി, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കുന്നതെന്താണെന്ന് ആര്‍ക്കും ഉത്തരമില്ല
ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിട്ടു ദിവസങ്ങളായി, ആയിരക്കണക്കിനു ശസ്ത്രക്രിയകള്‍ മുടങ്ങി, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കുന്നതെന്താണെന്ന് ആര്‍ക്കും ഉത്തരമില്ല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSAM-iAt4NpV5Jzr9XEW9fk8MmN9ocdeZiVhH3r0fANphCa9pVPnZuXzaQwgbyca6Jxow5je-xYhoAYaZtB2WP-bVj2tKGO-_SI9NdKNYe_5cHKDUpMePYHdlLW2UXi2oP4XzO3b_9pbaz/s400/Medical-College_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSAM-iAt4NpV5Jzr9XEW9fk8MmN9ocdeZiVhH3r0fANphCa9pVPnZuXzaQwgbyca6Jxow5je-xYhoAYaZtB2WP-bVj2tKGO-_SI9NdKNYe_5cHKDUpMePYHdlLW2UXi2oP4XzO3b_9pbaz/s72-c/Medical-College_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/thiruvananthapuram-medical-college.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/thiruvananthapuram-medical-college.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy