തിരുവനന്തപുരം: കണ്ണമ്മൂലയില്‍ ജനനേന്ദ്രിയം മുറിച്ച കേസിലെ യുവതിയുടെ പുതിയ വെളിപ്പെടുത്തല്‍. കാമുകന് അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്കി പീഡ...
തിരുവനന്തപുരം: കണ്ണമ്മൂലയില്‍ ജനനേന്ദ്രിയം മുറിച്ച കേസിലെ യുവതിയുടെ പുതിയ വെളിപ്പെടുത്തല്‍. കാമുകന് അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പേട്ട പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ തന്റെയും ഗംഗാശാനന്ദയുടെയും പക്കല്‍ നിന്ന് അയ്യപ്പദാസ് പണം തട്ടിയെടുത്തതായും പറയുന്നു.
നേരത്തെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി സ്വാമിയുടെ അഭിഭാഷകന് യുവതി കത്തയച്ചിരുന്നു. അയ്യുപ്പദാസ് എന്നയാളാണ് ഗൂഢാലോചന നടത്തിയതെന്നും അതിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നും യുവതി കത്തില്‍ പറഞ്ഞിരുന്നു.
പേട്ട പൊലീസിനെതിരെയും കത്തില്‍ ആരോപണമുണ്ടായിരുന്നു. പതിനാറുവയസ്സുമുതല്‍ സ്വാമി തന്നെ പീഡിപ്പിക്കുന്നതായി പൊലീസാണ് എഴുതി ചേര്‍ത്തതെന്നും മൊഴി വായിച്ചുനോക്കാതെയാണ് താന്‍ ഒപ്പിട്ടതെന്നും യുവതിയുടെ കത്തിലുണ്ടായിരുന്നു.
അതിനു പിന്നാലെയാണ് അയ്യപ്പദാസിനെതിരെ പുതിയ ആരോപണവുമായി യുവതി എത്തിയിരിക്കുന്നത്. താന്‍ ആരുടെയെങ്കിലും നിയന്ത്രണത്തിലല്ലെന്ന് യുവതി പറഞ്ഞു. അയ്യപ്പദാസ് തന്നെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും യുവതി പരാതിയില്‍ ഉന്നയിക്കുന്നു.
അതിനിടെ കഴിഞ്ഞ ദിവസം യുവതി ആശുപത്രിയില്‍ സ്വാമി ഗംഗേശാനന്ദയെ സന്ദര്‍ശിച്ചു.
യുവതിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബ്രെയിന്‍ മാപ്പിങ്ങിനും നുണപരിശോധനയ്ക്കും കോടതി അനുമതി നല്കി. നേരത്തെ പൊലീസ് ഇതിനായി കോടതിയെ സമീപിച്ചിരുന്നു. നുണപരിശോധന നടത്താന്‍ വ്യക്തിയുടെ അനുമതി ആവശ്യമായതിനാല്‍ യുവതി കോടതിയില്‍ നേരിട്ടു ഹാജരായി നിലപാട് അറിയിക്കാന്‍ കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച നേരിട്ടു ഹാജരാകാനാണ് കോടതിയുടെ ഉത്തരവ്.
തിരുവനന്തപുരം പോക്സോ കോടതി സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതിക്കു ജാമ്യം കിട്ടിയാല്‍ ഉന്നത ബന്ധങ്ങള്‍ പയോഗിച്ച് യുവതിയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Tags: Gangeshananda, Rape, Thiruvananthapuram, Police, Crime

COMMENTS