കൊച്ചി: കൊച്ചി മൊട്രോയുടെ രണ്ടാം ഘട്ട വികസന പദ്ധതിക്കു താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്നും ഉദ്ഘാടന ചടങ്ങില്‍ വിളിക്കാത്തതില്‍ പരാതിയില്...
കൊച്ചി: കൊച്ചി മൊട്രോയുടെ രണ്ടാം ഘട്ട വികസന പദ്ധതിക്കു താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്നും ഉദ്ഘാടന ചടങ്ങില്‍ വിളിക്കാത്തതില്‍ പരാതിയില്ലെന്നും ഉപദേഷ്ടാവ് ഇ. ശ്രീധരന്‍.
രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാന്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ പ്രാപ്തരാണെന്നും മെട്രോ സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം ശ്രീധരന്‍ പറഞ്ഞു. രാവിലെ എട്ടു മണിയോടെ എത്തിയ ശ്രീധരന്‍ പാലാരിവട്ടം മുതല്‍ ആലുവ വരെയുള്ള മെട്രോ സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തി. കെ.എം.ആര്‍.എല്‍ അധികൃതരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. സുരക്ഷാ ഏജന്‍സി പറയുന്നത് അതുപോലെ ചെയ്യണം. വേദിയിലേക്ക് ക്ഷണിക്കാത്തതില്‍ വിഷമമില്ല. സംഭവം വിവാദമാക്കേണ്ടതില്ല. ക്ഷണിച്ചാല്‍ വേദിയിലുണ്ടാകും. പദ്ധതിയുടെ തുടക്കം മുതലേ ഉണ്ടായിരുന്ന തന്നെ പ്രത്യേകം ക്ഷണിക്കേണ്ടതുണ്ടോയെന്നും ശ്രീധരന്‍ ചോദിച്ചു.
രണ്ടാം ഘട്ടം തനിച്ച് ചെയ്യുന്നതിന് കെ.എം.ആര്‍.എല്‍ പൂര്‍ണമായും പ്രാപ്തരാണ്.
കൊച്ചി മെട്രോ പദ്ധതി വെല്ലുവിളി ആയിരുന്നില്ല. ഏതു പദ്ധതിക്കും അതിന്റേതായ വെല്ലുവിളികള്‍ ഉണ്ടാവാം. അതൊക്കെ തരണം ചെയ്ത് മുന്നോട്ട് പോവണം.
കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകുന്നതില്‍ സന്തോഷമുണ്ട്. മെട്രോയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലാണ് താന്‍ ശ്രദ്ധിക്കുന്നത്. കഴിഞ്ഞുപോയതിനെ കുറിച്ചൊന്നും പറയാനില്ല.
ഇതേസമയം, കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ ഡിഎംആര്‍സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ക്ഷണിക്കാതിരുന്നത് മര്യാദകേടാണെന്ന് കെ.വി. തോമസ് എംപി പറഞ്ഞു. ഈ തെറ്റ് പ്രധാനമന്ത്രിയുടെ ഓഫീസിന് തിരുത്താവുന്നതേയുള്ളുവെന്നും കെ.വി. തോമസ് പറഞ്ഞു.

COMMENTS