തിരുവല്ല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചയാള്‍ പിടിയില്‍. ആലപ്പുഴ അവലൂക്കുന്ന് പുതുമ്പള്ളില്‍ വീട്ടി...
തിരുവല്ല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചയാള്‍ പിടിയില്‍. ആലപ്പുഴ അവലൂക്കുന്ന് പുതുമ്പള്ളില്‍ വീട്ടില്‍ ഷാജി തോമസ് (51) ആണ് അറസ്റ്റിലായത്.
2014 ലാണ് തിരുവല്ല സ്വദേശിനിയായ മുപ്പതുകാരിയെ പീഡിപ്പിച്ചത്. അന്ന് ഷാജി തോമസ് ബിഎസ്ഫില്‍ ഹവില്‍ദാറായിരുന്നു. യുവതിയെയും കൂട്ടി കശ്മീരിലെ ലോഡ്ജിലെത്തിയ ഷാജി തോമസ് അവിടെ നാലു ദിവസം താമസിച്ചു.
നാട്ടില്‍ തിരിച്ചെത്തിയ യുവതി തിരുവല്ല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് വന്നതോടെ ഷാജി തോമസ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു.
ഷാജി തോമസ് ബിഎസ്എഫ് ജവാനെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ യുവതിക്ക് അറിയില്ലായിരുന്നു. ബിഎസ്എഫിലേക്ക് പൊലീസ് കത്തയച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പിന്നീട് ഇയാളുടെ പെണ്‍ഷന്‍ അക്കൗണ്ട് വിവരങ്ങള്‍ കണ്ടെത്തിയാണ് കുടുക്കിയത്. തിങ്കളാഴ്ചയാണ് ആലപ്പുഴയിലെ വീട്ടില്‍ നിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കിലെ സ്‌നേഹക്കൂട്ടായ്മ എന്ന ഗ്രൂപ്പിലൂടെയാണ് ഭര്‍ത്താവ് ഉപേക്ഷിച്ച മുപ്പതുകാരിയായ യുവതിയെ ഷാജി തോമസ് പരിചയപ്പെടുന്നത്. മലപ്പുഴ എടവണ്ണ സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ ഷാജി റിമാന്‍ഡിലായിരുന്നു.

COMMENTS