തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പള്‍സര്‍ സുനിയുടേതായി പുറത്തു വന്ന കത്ത് ജയിലില്‍ വച്ചു തന്നെ എഴുതിയതാണെന്ന് സ്ഥീരീകരി...
തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പള്‍സര്‍ സുനിയുടേതായി പുറത്തു വന്ന കത്ത് ജയിലില്‍ വച്ചു തന്നെ എഴുതിയതാണെന്ന് സ്ഥീരീകരിച്ചു. കത്തെഴുതിയ കടലാസും കത്തിലെ സീലും ജയില്‍ അധികൃതര്‍ തിരിച്ചറിഞ്ഞു.
പള്‍സര്‍ സുനി നടന് ദിലീപിനു എഴുതിയതെന്നു പറഞ്ഞ് മാധ്യമങ്ങളാണ് കത്ത് പുറത്തുവിട്ടത്. തന്നെയും ഒപ്പമുള്ള അഞ്ച് പേരെയും രക്ഷിക്കണമെന്ന ആവശ്യമാണ് പള്‍സര്‍ സുനി കത്തില്‍ ആവശ്യപ്പെടുന്നത്.
കാക്കനാട് ജയിലില്‍ കഴിയുന്ന സുനി സുഹൃത്ത് വിഷ്ണു വഴിയാണ് ദിലീപിന് കത്ത് എത്തിച്ചത്. കത്ത് കഴിഞ്ഞ ഏപ്രില്‍ 20ന് ദിലീപ് പൊലീസിന് കൈമാറിയതാണ്.
സംഭവത്തിന് ശേഷം ദിലീപ് തിരിഞ്ഞുനോക്കിയില്ലെന്ന് പള്‍സര്‍ സുനി പരിഭവിക്കുന്നു. ചേട്ടന് എല്ലാ കാര്യവും അറിയാമല്ലോ. പണത്തിന് അത്ര ആവശ്യമുള്ളതുകൊണ്ടാണ് ഇപ്പോള്‍ ചേട്ടനെ ബുദ്ധിമുട്ടിക്കുന്നത്. വാഗ്ദാനം ചെയ്ത പണം പല തവണയായെങ്കിലും തരണം.
കത്തുമായി വരുന്ന വിഷ്ണുവിനോട് സഹായിക്കാന്‍ പറ്റുമോ എന്ന കാര്യം വ്യക്തമാക്കുക അല്ലെങ്കില്‍, 300 രൂപ തന്റെ ജയില്‍ വിലാസത്തിലേക്ക് മണിഓര്‍ഡര്‍ അയക്കുക. മണിഓര്‍ഡര്‍ ലഭിച്ചാല്‍ ചേട്ടന് കൈവിട്ടിട്ടില്ലെന്ന് വിശ്വസിച്ചോളാം എന്നും സുനി കത്തില്‍ പറയുന്നു.
അഞ്ച് മാസമായി താന്‍ ജയിലില്‍ കഴിഞ്ഞപ്പോഴും ചേട്ടനുമായി ബന്ധപ്പെട്ട ഒരു കാര്യവും താന്‍ പുറത്തുപറഞ്ഞിട്ടില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ എന്താണെന്ന് എനിക്കറിമല്ലോ എന്നും കത്തില്‍ പറയുന്നു. സഹായിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ ഇപ്പോഴത്തെ അഭിഭാഷകനെ മാറ്റുമെന്നും കാര്യങ്ങളെല്ലാം വെളിപ്പെടുത്തേണ്ടി വരുമെന്നും കത്തില്‍ ഭീഷണിയും മുഴക്കിയിട്ടുണ്ട്.
Tags: Jail, Pulsar Suni< Dileep, Nadisha, Kochi, Police

COMMENTS