ബെംഗളൂരു: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് കുടുംബാംഗങ്ങള്‍ ഗര്‍ഭിണിയെ ചുട്ടുകൊന്ന കേസില്‍ നാലു പേര്‍ പിടിയില്‍. യുവതിയുടെ അമ്മ റംസാന്‍ ...
ബെംഗളൂരു: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് കുടുംബാംഗങ്ങള്‍ ഗര്‍ഭിണിയെ ചുട്ടുകൊന്ന കേസില്‍ നാലു പേര്‍ പിടിയില്‍.
യുവതിയുടെ അമ്മ റംസാന്‍ ബി, സഹോദരന്‍ അക്ബര്‍ മുഹമ്മദ് സാബ്, സഹോദരി സല്‍മ, സഹോദരിയുടെ ഭര്‍ത്താവ് ഗിലന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഉത്തര കര്‍ണാടകത്തിലെ ഗിണ്ടനകാല ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇരുപത്തിയൊന്നുകാരിയായ ഭാനു ബാബീഗമാണ് വിജയപുര ജില്ലയിലെ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടത്. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ഇരുവരും ഗോവയില്‍ വിവാഹിതരാവുകയായിരുന്നു.
വീട്ടുകാര്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡന നിയമപ്രകാരം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതിനാല്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
ഇരുവരും ഗോവയില്‍ നിന്ന് മടങ്ങിയെത്തിയതറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയുടെ ശരീരത്തില്‍ തീകൊളുത്തുകയായിരുന്നു. ആക്രമത്തില്‍ യുവാവിനും പരിക്കേറ്റു.

COMMENTS