പാലക്കാട്: വാളയാറില്‍ സഹോദരിമാരുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്. ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മിഷന് നല്കിയ റിപ്പോര്‍ട്ടിലാണ് ...
പാലക്കാട്: വാളയാറില്‍ സഹോദരിമാരുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്. ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മിഷന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ജനുവരി, മാര്‍ച്ച് മാസങ്ങളിലാണ് അട്ടപ്പളം സ്വദേശികളായ കൃതിക (11), ശരണ്യ (9) എന്നിവരെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കുട്ടികള്‍ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കൊലപാതക സാധ്യത അന്വേഷിക്കണമെന്നും പൊലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൊലപാതകമല്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കൊലപ്പെടുത്തിയെന്ന നിഗമനത്തിലെത്താന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ ദുരൂഹമരണത്തെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
Police, Rape, Case, Suicide

COMMENTS