കൊച്ചി: കൊച്ചി മെട്രോ ഓടിത്തുടങ്ങാന്‍ മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ, ഉദ്ഘാടന വേദിയില്‍ നിന്ന് മെട്രോയുടെ മുഖ്യശില്പി ഇ ശ്രീധരനെ പ...
കൊച്ചി: കൊച്ചി മെട്രോ ഓടിത്തുടങ്ങാന്‍ മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ, ഉദ്ഘാടന വേദിയില്‍ നിന്ന് മെട്രോയുടെ മുഖ്യശില്പി ഇ ശ്രീധരനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയത് വിവാദമാകുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് മെട്രോയുടെ മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരനെ ഉദ്ഘാടന വേദിയില്‍ നിന്ന് മനപ്പൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.
വേദിയില്‍ ഉണ്ടാവേണ്ടവര്‍ ആരൊക്കെയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയ പട്ടികയില്‍ ശ്രീധരന്റെ പേര് ഒഴിവാക്കപ്പെടുകയായിരുന്നു. ഇതോടൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയതും വിവാദമായിട്ടുണ്ട്.
ശ്രീധരന് പുറമെ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.ടി.തോമസ് എംഎല്‍എ എന്നിവരെയും ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൊച്ചി മെട്രോയ്ക്കു വേണ്ടി ഏറെ അദ്ധ്വാനിച്ചിരുന്നു മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി. ഇപ്പോള്‍ ഒഴിവാക്കപ്പെട്ടുവെങ്കിലും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ മെട്രോ റെയിലില്‍ ഉദ്ഘാടനം നടത്തിയിരുന്നു. മുട്ടം യാര്‍ഡില്‍ നിന്നുള്ള മെട്രോ റെയിലിന്റെ ആദ്യ വണ്ടിയുടെ ഓട്ടമാണ് അന്ന് ഉമ്മന്‍ ചാണ്ടി ഫ്ളാഗ് ഓഫ് ചെയ്തത്.
പദ്ധതി പൂര്‍ത്തിയാക്കാതെ, ഇലക്ഷന് മുന്നില്‍ക്കണ്ട് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചതിനെതിരേ ശക്തമായ വിമര്‍ശനമാണ് അന്ന് പ്രതിപക്ഷം ഉന്നയിച്ചത്. പക്ഷേ, ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി ഒഴിവാക്കപ്പെട്ടപ്പോള്‍ ഇപ്പോഴത്തെ ഭരണപക്ഷവും അതിനെ അനുകൂലിക്കുന്നില്ല.

COMMENTS