കാഠ്മണ്ഡു: ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയുടെ ഉല്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന കാരണത്താല്‍ നേപ്പാളില്‍ നിരോധിച്ചു. ആറ് ഉല്പന്നങ്ങള...
കാഠ്മണ്ഡു: ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയുടെ ഉല്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന കാരണത്താല്‍ നേപ്പാളില്‍ നിരോധിച്ചു. ആറ് ഉല്പന്നങ്ങളാണ് നേപ്പാള്‍ സര്‍ക്കാരിന്റെ ആരോഗ്യവിഭാഗം രാജ്യത്ത് നിരോധിച്ചത്.
അമല ചൂര്‍ണ്ണം, ബാഹുചി ചൂര്‍ണ്ണം, ത്രിഫല ചൂര്‍ണ്ണ, അശ്വഗന്ധ, അദ്വിയ ചൂര്‍ണ്ണം, ദിവ്യഗഷര്‍ ചൂര്‍ണ്ണം തുടങ്ങിയവയ്ക്കാണ് നിലവാരമില്ലെന്നു കണ്ടെത്തിയത്.
വിവിധ വില്പനശാലകളിലെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ആറ് ഉല്പന്നങ്ങള്‍ക്കു ഗുണനിലവാരമില്ലെന്നു കണ്ടെത്തി. ഉത്തരാണ്ഡില്‍ നിര്‍മ്മിച്ച മരുന്നുകളാണിവ. നേപ്പാളിലെ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത് എന്ന് പരിശോധനയില്‍ കണ്ടെത്തി.
ഉല്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് നേപ്പാളിലെ പതഞ്ജലി വിഭാഗത്തിനു നിര്‍ദ്ദേശം നല്‍കി.
ഗുണമേന്മയില്ലെന്നു കണ്ടെത്തിയ ഉല്പന്നങ്ങള്‍ വില്‍ക്കരുതെന്നും ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ഈ മരുന്നുകള്‍ ശുപാര്‍ശ ചെയ്യരുതെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
നേരത്തെ ഇന്ത്യയില്‍ സൈന്യത്തിന്റെ ക്യാന്റീനുകളില്‍ പതഞ്ജലിയുടെ ചില ഉല്പന്നങ്ങള്‍ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Summary: Nepal's Department of Drug Administration on Wednesday asked Baba Ramdev’s Patanjali Ayurveda to immediately recall six medical products as they were found to be of substandard quality. In a public notice, the administration said the six products, made by Divya Pharmacy in Uttarakhand state, were found to be substandard during inspections at various outlets and tests on specimens. All six medicines had failed microbial tests, officials said. The authorities asked the Patanjali Ayurveda unit in Nepal to inform them about steps being taken to recall the products in line with local medicine laws. The department urged the stakeholders not to sell or prescribe the use of these six medicines with immediate effect.
Tags: Nepal, Medicines, Ayurveda, Quality, Patanjali, Baba Ravdev
COMMENTS