കൊച്ചി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയെ നടുറോഡില്‍ വച്ച് കഴുത്തറുത്തു കൊല്ലാന്‍ യുവാവിന്റെ ശ്രമം. സംഭവത്തില്‍ കോതമംഗലം മല...
കൊച്ചി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയെ നടുറോഡില്‍ വച്ച് കഴുത്തറുത്തു കൊല്ലാന്‍ യുവാവിന്റെ ശ്രമം. സംഭവത്തില്‍ കോതമംഗലം മലയന്‍കീഴ് പുത്തന്‍പുരയില്‍ ശ്യമിനെ (29) അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെ ആറു മണിക്ക് കലൂര്‍-കറുകപ്പള്ളി റോഡിലാണ് സംഭവം നടന്നത്. ശ്യാമിന്റെ അയല്‍വാസിയാണ് യുവതി. കല്ലൂര്‍ കറുകപ്പള്ളിയിലെ സ്വകാര്യ ലാബില്‍ ജോലിക്കു പോകുമ്പോഴാണ് യുവതി ആക്രമിക്കപ്പെട്ടത്. ഭിത്തിയില്‍ പുട്ടി തേയ്ക്കാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള കത്തി കൊണ്ടാണ് കഴുത്തറുത്തു കൊല്ലാന്‍ ശ്രമിച്ചത്.
യുവതിയെ നിലത്തു തള്ളിയിട്ട ശ്യം ബ്ലേഡ് കൊണ്ട് കഴുത്തറുക്കാന്‍ ശ്രമിച്ചു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ശ്യാം പിന്തിരിഞ്ഞു. യുവതിയ്ക്കു കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തു.
സംഭവസ്ഥലത്തു നിന്ന് ബൈക്കില്‍ രക്ഷപ്പെട്ട ശ്യാമിനെ പിന്നീട് അറസ്റ്റു ചെയ്തു.
Tags: Kochi, Crime, Police, Arrest

COMMENTS