മുംബയ് സ്‌ഫോടനം: അബു സലിം ഉള്‍പ്പെടെ ആറു പേര്‍ കുറ്റക്കാര്‍, വധശിക്ഷയ്ക്കു സാധ്യതയില്ല

സ്വന്തം ലേഖകന്‍ കേസില്‍ തിങ്കളാഴ്ച കോടതി വിധി പറയും മുംബയ് : മുംബയ്  സ്‌ഫോടനക്കേസില്‍ അധോലോക തലവന്‍ അബു സലീം ഉള്‍പ്പെടെ ആറു പേര്...

സ്വന്തം ലേഖകന്‍


കേസില്‍ തിങ്കളാഴ്ച കോടതി വിധി പറയും


മുംബയ് : മുംബയ്  സ്‌ഫോടനക്കേസില്‍ അധോലോക തലവന്‍ അബു സലീം ഉള്‍പ്പെടെ ആറു പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക ടാഡാ കോടതി വിധിച്ചു. ടാഡ കോടതി പരിസരത്ത് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

രണ്ടാംഘട്ട വിചാരണ നേരിട്ടവരുടെ വിധിയാണ് വെള്ളിയാഴ്ച പ്രത്യേക ടാഡ കോടതി ജഡ്ജി ജി.എ സനപ് പ്രഖ്യാപിച്ചത്. അബു സലീം, മുസ്തഫ ദോസ, താഹിര്‍ മര്‍ച്ചന്റ്, കരിമുള്ള ഷെയ്ഖ്, ഫിറോസ് അബ്ദുല്‍ റഷീദ് ഖാന്‍, റിയാസ് സിദ്ദീഖി എന്നിവരാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ച പ്രതികള്‍. മറ്റൊരു പ്രതിയായ അബ്ദുല്‍ ഖയ്യൂമിനെ കോടതി കുറ്റമുക്തനാക്കി.

സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് ഗുജറാത്തില്‍നിന്ന് മുംബയിലേക്ക് ആയുധം എത്തിച്ചുകൊടുത്തെന്നും ഇതിനായി ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്. അബു സലീമാണ് മുഖ്യപ്രതി. നടന്‍ സഞജയ് ദത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ആയുധങ്ങള്‍ എത്തിച്ചുകൊടുത്തത്. അബു സലിമില്‍ നിന്ന് അനധികൃത തോക്കുകള്‍ കൈപ്പറ്റിയതിനാണ് സഞജയ് ദത്തിന് നേരെത്ത ടാഡ കോടതി തടവുശിക്ഷ വിധിച്ചത്. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവര്‍ഷംമുന്‍പ് തൂക്കിക്കൊന്നിരുന്നു. 2015 ജൂലൈ 30നാണ് നാഗ്പൂര്‍ സെന്‍ഡ്രല്‍ ജയിലില്‍വച്ച് യാകൂബിനെ തൂക്കിക്കൊന്നത്.

1993 മാര്‍ച് 12ന് നടന്ന സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1992 ഡിസംബര്‍ രണ്ടിന് ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് പിന്നാലെയുണ്ടായ വര്‍ഗീയ കലാപത്തിന് പ്രതികാരമായാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത്.

ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. തെളിഞ്ഞ വകുപ്പുകള്‍ പ്രകാരം അബു സലിമിന് വധശിക്ഷ ലഭിക്കാം. എന്നാല്‍, അബു സലിമിനെ പിടികൂടി ഇന്ത്യക്ക് കൈമാറിയ പോര്‍ച്ചുഗീസ് അധികൃതരുമായുള്ള കരാര്‍ പ്രകാരം സലിമിന് വധശിക്ഷ നല്‍കാന്‍ പാടില്ലെന്നുണ്ട്. ഇത് അധോലകത്തലവന് ജീവന് തുണയാകും.

സ്‌ഫോടനം നടത്തല്‍, ആയുധസ്‌ഫോടക വസ്തുക്കളുടെ വിതരണം തുടങ്ങിയ കുറ്റങ്ങളും ദാവൂദ് ഇബ്രാഹിമിന്റെ 'ഡി കമ്പനി' അംഗമായ മുസ്തഫ ദോസക്ക് എതിരെ തെളഞ്ഞു.

ആദ്യ ഘട്ടത്തില്‍ യാകൂബ് മേമനും കുടുംബാംഗങ്ങളുമടക്കം 129പേര്‍ വിചാരണ നേരിട്ടിരുന്നു. ഇവരില്‍ ഒരു മലയാളി ഉള്‍പടെ 29 പേര വെറുതെ വിട്ടിരുന്നു. യാകൂബ് ഉള്‍പ്പെടെ ശേഷിഡച്ച 100 പേര്‍ കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു. 2006 ല്‍ അന്നത്തെ പ്രത്യേക ടാഡ കോടതി ജഡ്ജി പി.ഡി കേഡെ യുടെതായിരുന്നു വിധി പ്രഖ്യാപനം.

യാകൂബ് മേമന്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് ടാഡ കോടതി വധശിക്ഷ വിധിച്ചെങ്കിലും യാകൂബിന്റെ വധശിക്ഷ മാത്രമാണ് സുപ്രീം കോടതി ശരിവച്ചത്. മറ്റ് ഒമ്പത് പേരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചിരുന്നു.

Summary: A special TADA court in Mumbai convicted six persons, including underworld don  Abu Salem, in the 1993 Mumbai blasts case. Abu Salem, Mustafa Dosa, Thahir Merchant, Karimullah Shaikh, Firoz Abdul Rasheed Khan and Riyas Siddiqui were convicted by the court. The court acquitted another accused Abdul Qayoom.

The accused are planning to send arms from Gujarat to Mumbai for plotting the blast. Abu Salem is the main accused. The arms were distributed among the actor Sanjay Dutt.  At the March 12, 1993 blast, 257 people were killed and 713 injured.


Tags: TADA court , Mumbai, underworld don,  Abu Salem,  Mustafa Dosa, Thahir Merchant, Karimullah Shaikh, Firoz Abdul Rasheed Khan ,  Riyas Siddiqui,  Abdul Qayoom., Gujarat , Mumbai ,  Sanjay Dutt 


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,280,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5072,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11065,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1458,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1110,
ltr
item
www.vyganews.com: മുംബയ് സ്‌ഫോടനം: അബു സലിം ഉള്‍പ്പെടെ ആറു പേര്‍ കുറ്റക്കാര്‍, വധശിക്ഷയ്ക്കു സാധ്യതയില്ല
മുംബയ് സ്‌ഫോടനം: അബു സലിം ഉള്‍പ്പെടെ ആറു പേര്‍ കുറ്റക്കാര്‍, വധശിക്ഷയ്ക്കു സാധ്യതയില്ല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcI5fsPLsyjZ7RPIxgckiU1kqOfnb6-J8P38IjFFO7xA_IgJ78d2_FFAFN_3K1iWhc-NTZg98DObWW1k9PyNIbbk58U3KDMQYDW9pmkWB0CgmbQZ7K9a25egBGnUDjzlo43aTu4QYxAluZ/s640/mumbai+blasts.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcI5fsPLsyjZ7RPIxgckiU1kqOfnb6-J8P38IjFFO7xA_IgJ78d2_FFAFN_3K1iWhc-NTZg98DObWW1k9PyNIbbk58U3KDMQYDW9pmkWB0CgmbQZ7K9a25egBGnUDjzlo43aTu4QYxAluZ/s72-c/mumbai+blasts.jpg
www.vyganews.com
https://www.vyganews.com/2017/06/mumbai-blasts-six-people-convicted.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/mumbai-blasts-six-people-convicted.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy