കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കൽ ചിതറയിൽ സദാചാര ഗുണ്ടകൾ രാത്രിയിൽ വീടുകയറി സ്ത്രീയെയും മകന്റെ സുഹൃത്തിനെയും മരത്തിൽ കെട്ടിയിട്ട് തല്ലിയി...
കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കൽ ചിതറയിൽ സദാചാര ഗുണ്ടകൾ രാത്രിയിൽ വീടുകയറി സ്ത്രീയെയും മകന്റെ സുഹൃത്തിനെയും മരത്തിൽ കെട്ടിയിട്ട് തല്ലിയിട്ടും പൊലീസ് കേസെടുക്കാൻ വിസമ്മതിക്കുന്നു.
ജൂൺ 12ന് നടന്ന സംഭവത്തിന്റെ പിറ്റേന്നു തന്നെ സ്ത്രീയും യുവാവും വെവ്വേറെ പരാതി നല്കി. സ്ത്രീയുടെ പരാതി പൊലീസ് ഫയലിൽ സ്വീകരിച്ചില്ല. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിസ്ഥാനത്തുള്ള ചിലരെ പൊലീസ് വിളിച്ചുവരുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
രാത്രിയിൽ വീട്ടിൽ കടന്നു കയറിയ സംഘം ഇതുവരെയും പിടികൂടി വീട്ടുമുറ്റത്തെ മരത്തിൽ രണ്ടു മണിക്കൂറോളം കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഇതിനിടെ ഇരുവരുടെയും വസ്ത്രം വലിച്ചഴിക്കാനും ശ്രമം നടന്നു.
ഭവനഭേദനം ഉൾപ്പെടെ കുറ്റങ്ങൾ നടന്നിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് ഉന്നത അധികൃതർക്ക് പരാതി നല്കാൻ ഒരുങ്ങുകയാണ് സ്ത്രീ.
എന്നാൽ, കേസന്വേഷണം നടക്കുന്നുവെന്നാണ് കടയ്ക്കൽ പൊലീസ് പറയുന്നത്.

COMMENTS