റിയാദ്: സൗദി അറേബ്യയില്‍ കിരീടാവകാശിയായിരുന്ന അനന്തരവന്‍ മുഹമ്മദ് ബിന്‍ നായിഫിനെ (57) പുറത്താക്കിക്കൊണ്ട് മകന്‍ മുഹമ്മദ് ബിന്‍ സല്‍മാ (3...
റിയാദ്: സൗദി അറേബ്യയില്‍ കിരീടാവകാശിയായിരുന്ന അനന്തരവന്‍ മുഹമ്മദ് ബിന്‍ നായിഫിനെ (57) പുറത്താക്കിക്കൊണ്ട് മകന്‍ മുഹമ്മദ് ബിന്‍ സല്‍മാ (31)നെ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയുമായി സൗദി രാജാവ് നിയമിച്ചു.
മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെയായിരിക്കും പ്രതിരോധ മന്ത്രിയെന്നും സ്ഥാനക്കയറ്റ ഉത്തരവില്‍ പറയുന്നു. സൗദി പ്രസ്സ് ഏജന്‍സിയാണ് നിയമന വിവരം പുറത്തുവിട്ടത്.
സൗദി നേരിടുന്ന കടുത്ത ഭീകര ഭീഷണി നേരിടുന്നതിനു ശക്തമായ നിലപാടെടുത്തിരുന്ന ബിന്‍ നായിഫിനെ പാശ്ചാത്യ ലോകം ഏറെ മാനിച്ചിരുന്നു. അദ്ദേഹത്തെ ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്തിട്ടുണ്ട്. ഭരണം കുടുംബത്തിന്റെ നിയന്ത്രണത്തിലാക്കുന്നിതിനാണ് 81കാരനായ സല്‍മാന്‍ രാജാവ് ഈ പുതിയ നീക്കം നടത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
The Saudi king has appointed Mohammed bin Salma (31) as the crown prince and deputy prime minister with the dismissal of his nephew Mohammed bin Namfi (57) in Saudi Arabia.
Mohammed bin Salman will be the Defense Minister,The Saudi Press Agency reported.
Bin-Naif was very respected by the western world for taking a strong stand in the face of severe terror threat to Saudi Arabia. He has also been removed from home minister's office.
Tags: Saudi king , Mohammed bin Salman, crown prince, deputy prime minister, Mohammed bin Namfi , Saudi Arabia, Defense Minister,The Saudi Press Agency
COMMENTS