മുംബയ്: പതിനേഴാം വയസില്‍ ബോളിവുഡിലെ ഒരു ഉന്നതന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ബോളിവുഡ് താരം കങ്കണ റണൗത്ത്. മാധ്യമപ്രവര്‍ത്തക ബര്...
മുംബയ്: പതിനേഴാം വയസില്‍ ബോളിവുഡിലെ ഒരു ഉന്നതന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ബോളിവുഡ് താരം കങ്കണ റണൗത്ത്.
മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്തിന്റെ പുതിയ പുസ്കത്തിന്റെ പ്രകാശനചടങ്ങിലാണ് കങ്കണ അമ്പരപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
നല്ല പ്രായമുള്ള ആളാണ് തന്നെ പീഡിപ്പിച്ചത്. തലയ്ക്കടിച്ച് തന്നെ കീഴ്പെടുത്തുകയായിരുന്നു. തല മുറിഞ്ഞു ചോര ഒഴുകി. ചെരുപ്പുകൊണ്ട് തിരിച്ച് ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു.
അയാള്‍ എന്നെ കെണിയില്‍ അകപ്പെടുത്തുകയായിരുന്നു. പിന്നീട് അയാള്‍ക്കെതിരേ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. ഒരിക്കലും ആരും സൗജന്യമായി സഹായിക്കാന്‍ എത്തില്ലെന്നും കങ്കണ പറഞ്ഞു.
കിടപ്പറ പങ്കിട്ടശേഷം ആത്മാര്‍ഥതയും അഭിനിവേശവും കെട്ടടങ്ങുന്ന പുരുഷന്മാരോട് തനിക്ക് പുച്ഛമാണെന്ന് കങ്കണ മുന്‍പ് പറഞ്ഞതും വിവാദമായിരുന്നു.
ആണിന്റെ സാമീപ്യം വേണമെന്ന് തോന്നിയാല്‍ രണ്ട് പെഗ് മദ്യം കഴിക്കും. ചിലപ്പോളത് നാല് പെഗ്ഗാവാം. ഒരു പുരുഷനും എന്നില്‍ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിക്കില്ല. എനിക്ക് തൃപ്തി എപ്പോള്‍ നഷ്ടപ്പെടുന്നുവോ അപ്പോള്‍ അയാള്‍ എന്റെ ജീവിതത്തില്‍ നിന്ന് പുറത്താവും.
ഏകാന്തത മടുത്തപ്പോഴെല്ലാം ഞാന്‍ പുരുഷന്മാരില് അഭയം തേടിയിട്ടുണ്ട്. കാമുകനായ നിക്കോളാസ് നല്ല മനുഷ്യനായിരുന്നു. ഒരു സുപ്രഭാതത്തില്‍ അയാളെ കാണാതായി. അതോര്‍ത്ത് ദുഖിച്ചിരിക്കാന്‍ എന്നെ കിട്ടില്ല.
വിവാഹത്തില്‍ എനിക്ക് വിശ്വാസമുണ്ട്. പക്ഷേ, അതിന് യോഗ്യരായ പുരുഷന്മാരില്ല. പല പുരുഷന്മാരോടൊപ്പം ഞാന്‍ ശയിച്ചിട്ടുണ്ട്. പക്ഷേ, അവരൊന്നും എന്നെ ആത്മാര്‍ഥമായി സ്നേഹിച്ചിട്ടില്ലെന്നും കങ്കണ പറഞ്ഞിരുന്നു.

COMMENTS