Featured post

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

ന്യൂഡല്‍ഹി: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. റെയ്സിയും വിദേശകാര്യ മന്ത്രി അമിറാബ്ദോല്ലാഹിയനും ഹ...

ജയലളിതയുടെ രാഷ്ട്രീയ പിന്‍ഗാമിയാവാന്‍ സഹോദരപുത്രി ദീപ, കരുണാനിധിയുടെ പിന്‍ഗാമിയായി മകന്‍ സ്റ്റാലിന്‍

ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ ഇതു മാറ്റങ്ങളുടെയും അടിയൊഴുക്കുകളുടെയും ദിനങ്ങളാണ്. തലൈവി ജയലളിതയുടെ സഹോദര പുത്രി ദീപ, അവരുടെ രാഷ്ട്രീയ പി...

ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ ഇതു മാറ്റങ്ങളുടെയും അടിയൊഴുക്കുകളുടെയും ദിനങ്ങളാണ്. തലൈവി ജയലളിതയുടെ സഹോദര പുത്രി ദീപ, അവരുടെ രാഷ്ട്രീയ പിന്‍ഗാമിയായി രംഗപ്രവേശം ചെയ്തതിനു പിന്നാലെ പ്രതിപക്ഷമായ ഡിഎംകെ, മുന്‍ മഖ്യമന്ത്രി കലൈഞ്ജര്‍ കരുണാനിധിയുടെ മകന്‍ എംകെ സ്റ്റാലിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി വാഴിക്കാനൊരുങ്ങുന്നു.
ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമി താനാണെന്ന് സഹോദര പുത്രി ദീപ പ്രഖ്യാപിച്ചത് ജയലളിതയുടെതോഴി ശശികലയെയും കൂട്ടരെയം ഞെട്ടിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാനുളള ശശികലയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും ജനങ്ങള്‍ ആഗ്രഹിച്ചാല്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നും ദീപ പറഞ്ഞു.
ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകളാണ് ദീപാ മാധവന്‍ ജയകുമാര്‍. ചെന്നൈ ടി നഗറില്‍ താമസിക്കുന്ന 42കാരിയായ ദീപ, ഇംഗ്ലണ്ടിലെ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇന്റര്‍നാഷണല്‍ ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ജയലളിതയുടെ രാഷ്ട്രീയ പിന്‍ഗാമിയാകാന്‍ താന്‍ ഒരുക്കമാണ്. തന്റെ സഹോദരന്‍ ദീപക്ക് എങ്ങനെയാണ് ശശികലയുടെ ഒപ്പം കൂടിയതെന്ന് അറിയില്ലെന്നും അവര്‍ വാര്‍ത്താലേഖകരുടെ ചോദ്യത്തിനു മുറുപടി നല്കി.
ജയലളിതയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ തോഴി ശശികലയ്‌ക്കൊപ്പം ദീപക്കും സമീപത്തുണ്ടായിരുന്നു. അതിനു ശേഷം ദീപക്കിനെ ഇതുവരെ കാണാനായില്ലെന്നും സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ദീപ വ്യക്തമാക്കി.
പോയസ് ഗാര്‍ഡനില്‍ ജയലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി എട്ടുമണിക്കൂറോളം കാത്തുനിന്നിട്ടും തനിക്ക് പ്രവേശനം നിഷേധിച്ചു. അമ്മായിയെ അവസാനമായി ഒന്നുകാണാന്‍ കെഞ്ചിയിട്ടും അകത്തു കയറ്റിവിട്ടില്ല. പിറ്റേന്ന് രാജാജി ഹാളില്‍ എത്തിയപ്പോള്‍ അവിടെയും തടയാനുളള ശ്രമങ്ങള്‍ നടത്തിയിരുന്നു.
ഇതേസമയം, ഈ മാസം 20 ന് നടക്കുന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ഡിഎംകെ ട്രഷററാണ് സ്റ്റാലിന്‍. എം. കരുണാനിധി മക്കളായ എം.കെ അഴഗിരിയുമായും സ്റ്റാലിനുമായും നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് തീരുമാനം.
ജയലളിതയുടെ മരണ ശേഷമുള്ള ഡിഎംകെയുടെ ആദ്യ യോഗമാണിത്. ജയയുടെ മരണത്തോടെ എഡിഎംകെയില്‍ ഉണ്ടായിരിക്കുന്ന അസ്വസ്ഥതകള്‍ മുതലെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ഡിഎംകെ.
ഇതേസമയം, കരുണാനിധി കുടുംബത്തില്‍ സ്റ്റാലിനെ മുന്നോട്ടു കൊണ്ടുവരുന്നതില്‍ എതിര്‍പ്പുകളുമുണ്ട്. കരുണാനിധിയുടെ സാന്നിദ്ധ്യത്തില്‍ തന്നെ വാഴ്ച നടത്തി പാര്‍ട്ടിയുടെ കെട്ടുറപ്പു നഷ്ടപ്പെട്ടു പോകാതെ നോക്കുകയാണ് ഡിഎംകെ ശ്രമം.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,286,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5167,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11207,Kochi.,2,Latest News,3,lifestyle,220,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1476,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,376,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,878,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1124,
ltr
item
www.vyganews.com: ജയലളിതയുടെ രാഷ്ട്രീയ പിന്‍ഗാമിയാവാന്‍ സഹോദരപുത്രി ദീപ, കരുണാനിധിയുടെ പിന്‍ഗാമിയായി മകന്‍ സ്റ്റാലിന്‍
ജയലളിതയുടെ രാഷ്ട്രീയ പിന്‍ഗാമിയാവാന്‍ സഹോദരപുത്രി ദീപ, കരുണാനിധിയുടെ പിന്‍ഗാമിയായി മകന്‍ സ്റ്റാലിന്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHiZ61CxKYXgjqvhfW1xM2r3h44wWy1DwHvr8B_IDq_KXarAF4h7aDy_lZ7xxHq-zDc75Xl-Pn1-OTLi41Fndh2d4o_zH9rBtXz3KzgtOhwZhyhEEP9gqtQq-_lKc8eoCdXPjl6LvU2Sxa/s320/deepa-madhavan-jayalalithaa.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHiZ61CxKYXgjqvhfW1xM2r3h44wWy1DwHvr8B_IDq_KXarAF4h7aDy_lZ7xxHq-zDc75Xl-Pn1-OTLi41Fndh2d4o_zH9rBtXz3KzgtOhwZhyhEEP9gqtQq-_lKc8eoCdXPjl6LvU2Sxa/s72-c/deepa-madhavan-jayalalithaa.jpg
www.vyganews.com
https://www.vyganews.com/2017/06/jayalalitha.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/jayalalitha.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy