| അഭിനന്ദ് ന്യൂഡല്‍ഹി: യുദ്ധമുഖത്തേയ്ക്കും വനിതകളെ നിയോഗിക്കുന്നതിനു ലക്ഷ്യമിട്ട് ഇന്ത്യന്‍ കരസേന സമൂലമായൊരു മാറ്റത്തിനു തയ്യാറെടുക്...
| അഭിനന്ദ്
ന്യൂഡല്‍ഹി: യുദ്ധമുഖത്തേയ്ക്കും വനിതകളെ നിയോഗിക്കുന്നതിനു ലക്ഷ്യമിട്ട് ഇന്ത്യന്‍ കരസേന സമൂലമായൊരു മാറ്റത്തിനു തയ്യാറെടുക്കുന്നു. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആഗോളതലത്തില്‍ ഏതാനും രാജ്യങ്ങള്‍ മാത്രമാണ് സേനയില്‍ വനിതകളെ പോര്‍മുഖത്ത് നിയോഗിക്കുന്നത്. ആ ഗണത്തിലേക്ക് ഇന്ത്യയും എത്തുകയാണ്. ജര്‍മ്മനി, ഓസ്‌ട്രേലിയ, കാനഡ, യുഎസ്, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, നോര്‍വെ, സ്വീഡന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ യുദ്ധരംഗത്ത് സ്ത്രീകളെ അനുവദിച്ചിട്ടുണ്ട്.തുടക്കത്തില്‍ മിലിട്ടറി പൊലീസിലേക്കായിരിക്കും സ്ത്രീകളെ നിയോഗിക്കുക. വൈകാതെ അവരെ മറ്റു സ്ഥാനങ്ങളിലും നിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ജവാന്മാര്‍ക്കൊപ്പം സ്ത്രീകളും എത്തുന്ന ദിവസങ്ങള്‍ അധിക ദൂരത്തല്ലെന്ന് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.
നിലവില്‍ സൈന്യത്തിന്റെ മെഡിക്കല്‍, നിയമ, വിദ്യാഭ്യാസ, സിഗ്‌നല്‍, എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനു പുറമേ, പ്രവര്‍ത്തനപരമായ കാര്യങ്ങളിലും ലോജിസ്റ്റിക് രംഗത്തും കൂടി അവര്‍ക്കു പ്രവേശനം അനുവദിക്കാനാണ് തീരുമാനമായിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം വ്യോമസേന പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വനിതാ പൈലറ്റുമാരെ നിയമിച്ചിരുന്നു. ആവണി ചതുര്‍വേദി, ഭവാന കാന്ത്, മോഹന സിംഗ് എന്നിവരാണ് ഇങ്ങനെ നിയമിക്കപ്പെട്ടത്. ഇവരുടെ പ്രകടനമാണ് കൂടുതള്‍ സ്ത്രീകളെ മറ്റു സേനാവിഭാഗങ്ങളിലും എടുക്കാന്‍ വഴി തുറന്നിരിക്കുന്നത്.
വൈകാതെ നാവിക സേനയും പോര്‍മുഖത്തേയ്ക്കു വനിതകളെ നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.
In a transformational move, the Indian Army is all set to open up combat positions for women, a gender barrier broken by only a few countries globally. Army Chief Gen Bipin Rawat said the process to allow women in combat role, currently an exclusive domain of men, is moving fast and initially women will be recruited for positions in military police.
Indian Army, combat positions, women, Army Chief Gen Bipin Rawat, military police
COMMENTS